കോഴിക്കോട്: സെന്‍സസ് 2027മായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ എം.എസ് .മാധവിക്കുട്ടിയുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പ് മേധാവികളുടെ യോഗം ചേര്‍ന്നു.
കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ സെല്‍ഫ് എന്യൂമറേഷന് 100 ശതമാനം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി എല്ലാ ഓഫിസുകളിലെയും ജീവനക്കാര്‍ ജൂണ്‍ 23ന് വൈകീട്ട് നാലിനകം സെല്‍ഫ് എന്യൂമറേഷന് നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എഡിഎം കെ.ഷറീന, അസി. കളക്ടര്‍ മാളവിക ജി നായര്‍, ഡെപ്യൂട്ടി കളക്ടര്‍ ബിജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.