Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CentenaryCelebrations

സ​ത്യ​ദീ​പം ശ​താ​ബ്ദി​ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം

കൊ​​ച്ചി: സ​​ത്യ​​ദീ​​പ​​ത്തി​​ന്‍റെ ശ​​താ​​ബ്ദി ച​​രി​​ത്ര മു​​ഹൂ​​ർ​​ത്ത​​മാ​​ണെ​ന്ന് മു​​ഖ്യ​​മ​​ന്ത്രി വി.​​ഡി. സ​​തീ​​ശ​​ൻ. നി​​ല​​പാ​​ടു​​ക​​ൾ സ്വാ​​ത​​ന്ത്ര്യ​​ത്തോ​​ടെ പ​​റ​​യാ​​ൻ സ​​ത്യ​​ദീ​​പ​​ത്തി​​ന് ആ​​യെ​​ന്നും മു​​ഖ്യ​​മ​​ന്ത്രി പ​​റ​​ഞ്ഞു. സ​​ത്യ​​ദീ​​പം വാ​​രി​​ക​​യു​​ടെ ശ​​താ​​ബ്ദി​​യാ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഉ​​ദ്ഘാ​​ട​​ന​​വും ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​സ​​ഫ് പാ​​റേ​​ക്കാ​​ട്ടി​​ലി​​ന്‍റെ പേ​​രി​​ലു​​ള്ള സ​​ത്യ​​ദീ​​പം സാ​​ഹി​​ത്യ​​പു​​ര​​സ്കാ​​ര സ​​മ​​ർ​​പ്പ​​ണ​​വും ക​​ലൂ​​ർ റി​​ന്യൂ​​വ​​ൽ സെ​​ന്‍റ​​റി​​ൽ നി​​ർ​​വ​​ഹി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

സാ​​ഹി​​ത്യ​​പു​​ര​​സ്കാ​​രം,(ല​​ക്ഷം രൂ​​പ​​യും ഫ​​ല​​ക​​വും പ്ര​​ശ​​സ്തി​​പ​​ത്ര​​വും ) സാ​​ഹി​​ത്യ​​കാ​​ര​​ൻ ടി. ​​പ​​ദ്മ​​നാ​​ഭ​​നു മു​​ഖ്യ​​മ​​ന്ത്രി സ​​മ​​ർ​​പ്പി​​ച്ചു. സീ​​റോമ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ റാ​​ഫേ​​ൽ ത​​ട്ടി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കേ​​ര​​ള​​ത്തി​​ന്‍റെ പൊ​​തു​​മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ ക്രൈ​​സ്ത​​വ സം​​സ്കാ​​രം തി​​ള​​ക്കം മാ​​യാ​​തെ ത​​ല​​മു​​റ​​ക​​ളി​​ലേ​​ക്കു പ​​ക​​രാ​​ൻ സ​​ത്യ​​ദീ​​പം പോ​​ലു​​ള്ള പ്ര​​സി​​ദ്ധീ​​ക​​ര​​ണ​​ങ്ങ​​ൾ​​ക്കാ​​യെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ജ​​സ്റ്റീ​​സ് കു​​ര്യ​​ൻ ജോ​​സ​​ഫ് ആ​​മു​​ഖ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. മ​​ന്ത്രി റോ​​ജി എം. ​​ജോ​​ൺ, ഹൈ​​ബി ഈ​​ഡ​​ൻ എം​​പി, എം​​എ​​ൽ​​എ​​മാ​​രാ​​യ ടി.​​ജെ. വി​​നോ​​ദ്, മ​​നോ​​ജ് മൂ​​ത്തേ​​ട​​ൻ, അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ. ​​ഡോ. ജി​​മ്മി പൂ​​ച്ച​​ക്കാ​​ട്ട്, പ്ര​​ഫ. എം. ​​തോ​​മ​​സ് മാ​​ത്യു, സ​​ത്യ​​ദീ​​പം ചീ​​ഫ് എ​​ഡി​​റ്റ​​ർ ഫാ. ​​മാ​​ർ​​ട്ടി​​ൻ എ​​ട​​യ​​ന്ത്ര​​ത്ത്, വി​​യാ​​നി പ്രി​​ന്‍റിം​​ഗ്സ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജ​​സ്റ്റി​​ൻ കൈ​​പ്ര​​മ്പാ​​ട​​ൻ, എം.​​ജി. അ​​രി​​സ്റ്റോ​​ട്ടി​​ൽ, പ്ര​​സ്ബി​​റ്റ​​റ​​ൽ കൗ​​ൺ​​സി​​ൽ സെ​​ക്ര​​ട്ട​​റി ഫാ. ​​ഡോ. കു​​ര്യ​​ക്കോ​​സ് മു​​ണ്ടാ​​ട​​ൻ, പാ​​സ്റ്റ​​റ​​ൽ കൗ​​ൺ​​സി​​ൽ സെ​​ക്ര​​ട്ട​​റി ഷൈ​​ജു ആ​​ന്‍റ​​ണി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

ഒ​​രു പു​​രോ​​ഹി​​ത​​ന്‍റെ വാ​​ക്കു​​ക​​ളാ​​ണ് ല​​ഭി​​ച്ച ഏ​​റ്റ​​വും വ​​ലി​​യ പു​​ര​​സ്കാ​​രം: ടി. ​​പ​​ദ്മ​​നാ​​ഭ​​ൻ

ആ​​ത്മാ​​വി​​ന്‍റെ വി​​ശു​​ദ്ധ​​മാ​​യ പ്രാ​​ർ​​ഥ​​ന​​ക​​ളാ​​ണ് അ​​ങ്ങ​​യു​​ടെ ക​​ഥ​​ക​​ൾ എ​​ന്ന ഒ​​രു ക്രൈ​​സ്ത​​വ പു​​രോ​​ഹി​​ത​​ന്‍റെ വാ​​ക്കു​​ക​​ളാ​​ണ് ജീ​​വി​​ത​​ത്തി​​ൽ ല​​ഭി​​ച്ച ഏ​​റ്റ​​വും വ​​ലി​​യ പു​​ര​​സ്കാ​​ര​​മെ​​ന്ന് എ​​ഴു​​ത്തു​​കാ​​ര​​ൻ ടി. ​​പ​​ദ്മ​​നാ​​ഭ​​ൻ.

ല​​ക്ഷ​​ങ്ങ​​ളു​​ടെ പു​​ര​​സ്കാ​​ര​​ങ്ങ​​ൾ പ​​ല​​വ​​ട്ടം വേ​​ണ്ടെ​​ന്നു​​വ​​ച്ചി​​ട്ടു​​ണ്ട്. അ​​തി​​നേ​​ക്കാ​​ൾ ഏ​​റെ വി​​ല​​പ്പെ​​ട്ട​​താ​​ണ് ആ ​​പു​​രോ​​ഹി​​ത​​ന്‍റെ വാ​​ക്കു​​ക​​ൾ എ​​ന്ന് ഞാ​​ൻ ഇ​​ന്നും വി​​ശ്വ​​സി​​ക്കു​​ന്നു.

വി​​ക്ട​​ർ ഹ്യൂ​​ഗോ​​യു​​ടെ പാ​​വ​​ങ്ങ​​ൾ എ​​ന്ന നോ​​വ​​ലി​​ലു​​ള്ള ബി​​ഷ​​പ്പി​​ന്‍റെ ക​​ഥാ​​പാ​​ത്ര​​മാ​​ണ് എ​​ന്നി​​ൽ ക്രി​​സ്തു​​ദ​​ർ​​ശ​​നം ആ​​ദ്യം രൂ​​പ​​പ്പെ​​ടു​​ത്തി​​യ​​തെ​​ന്നും ടി. ​​പ​​ദ്മ​​നാ​​ഭ​​ൻ പ​​റ​​ഞ്ഞു. സ​​ത്യ​​ദീ​​പം സാ​​ഹി​​ത്യ​​പു​​ര​​സ്കാ​​രം സ്വീ​​ക​​രി​​ച്ച ശേ​​ഷം മ​​റു​​പ​​ടി പ്ര​​സം​​ഗം ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

Latest News

Corehub Up