Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Central Government Attempting To Sabotage The Employment Guarantee Scheme:

Alappuzha

കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യെ അ​ട്ടി​മ​റി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു: പി. ​പ്ര​സാ​ദ് എം​എ​ല്‍​എ

ചേ​ർ​ത്ത​ല: ഗ്രാ​മീ​ണമേ​ഖ​ല​യി​ലെ പാ​വ​പ്പെ​ട്ട​വ​രു​ടെ ജീ​വ​നോ​പാ​ധി​യാ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യെ ന​രേ​ന്ദ്ര​ മോ​ദി സ​ർ​ക്കാ​ർ അ​ട്ടി​മ​റി​ച്ച് ഇ​ല്ലാ​താ​ക്കു​ക​യാ​ണെ​ന്ന് പി. ​പ്ര​സാ​ദ് എം​എ​ൽ​എ. എ​ഐ​ടി​യു​സി ചേ​ർ​ത്ത​ല മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ തൊ​ഴി​ൽ സം​ര​ക്ഷ​ണ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഒ​ന്നാം യു​പി​എ സ​ർ​ക്കാ​രി​ന് ഇ​ട​തു​പ​ക്ഷം പു​റ​ത്തു​നി​ന്ന് പി​ന്തു​ണ ന​ൽ​കി​യ വേ​ള​യി​ലാ​ണ് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് വ​ർ​ഷ​ത്തി​ൽ 100 ദി​വ​സ​ത്തെ തൊ​ഴി​ൽ ഉ​റ​പ്പു​ന​ൽ​കു​ന്ന മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് നി​യ​മം പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കി​യ​ത്. നി​ല​വി​ലെ സാ​മ്പ​ത്തി​ക വ​ർ​ഷം ആ​രം​ഭി​ച്ചി​ട്ട് ഏ​ഴ​ര മാ​സ​ത്തോ​ള​മാ​യി.

എ​ന്നാ​ൽ, ഇ​തി​ന​കം പ​ല​ർ​ക്കും 50 ദി​വ​സ​ത്തെ തൊ​ഴി​ൽപോ​ലും ല​ഭി​ച്ചി​ട്ടി​ല്ല. ഇ​നി ബാ​ക്കി​യു​ള്ള നാ​ല് മാ​സ​ത്തി​നു​ള്ളി​ൽ എ​ത്ര ദി​വ​സ​ത്തെ പ​ണി കി​ട്ടു​മെ​ന്ന​ത് ചോ​ദ്യ​ചി​ഹ്ന​മാ​ണ്. ഇ​താ​ണ് മോ​ദി സ​ർ​ക്കാ​ർ തൊ​ഴി​ലു​റ​പ്പ് മേ​ഖ​ല​യോ​ട് കാ​ട്ടു​ന്ന ഏ​റ്റ​വും വ​ലി​യ ക്രൂ​ര​ത​യെ​ന്ന് പി. ​പ്ര​സാ​ദ് കു​റ്റ​പ്പെ​ടു​ത്തി.

തൊ​ഴി​ലു​റ​പ്പ് മേ​ഖ​ല​യെ സം​ര​ക്ഷി​ക്കു​ക, തൊ​ഴി​ൽ ദി​ന​ങ്ങ​ളി​ൽ പ്ര​ഖ്യാ​പി​ച്ച വേ​ത​നം ന​ൽ​കു​ക, ബ​ജ​റ്റ് വി​ഹി​തം വ​ർ​ധി​പ്പി​ക്കു​ക, അ​ശാ​സ്ത്രീ​യ​മാ​യ നി​ബ​ന്ധ​ന​ക​ൾ പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം. സി.​കെ. കു​മാ​ര​പ്പ​ണി​ക്ക​ർ സ്മാ​ര​ക മ​ന്ദി​ര​ത്തി​ന് സ​മീ​പ​ത്തു​നി​ന്ന് ആ​രം​ഭി​ച്ച പ്ര​ക​ട​നം ചേ​ർ​ത്ത​ല ബി​എ​സ്എ​ൻ​എ​ൽ ഓ​ഫിസി​ന് മു​ന്നി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ധ​ർ​ണ​യി​ൽ എ​ൻ​ആ​ർ​ഇ​ജി ചേ​ർ​ത്ത​ല മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി. ​രാ​ജ​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി ടി.​കെ. രാ​മ​നാ​ഥ​ൻ, എ​ൻ.​എ​സ്. ശി​വ​പ്ര​സാ​ദ്, എം.​സി. സി​ദ്ധാ​ർ​ത്ഥ​ൻ, കെ. ​ഉ​മ​യാ​ക്ഷ​ൻ, സ​ന്ധ്യ ബെ​ന്നി, എ.​പി. പ്ര​കാ​ശ​ൻ, എ​ൽ. വ​ത്സ​ല​കു​മാ​രി, എ​സ്. ഷി​ജി, ടി.​എ​സ്. അ​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up