കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ മണ്ണിൽ കുഴിച്ചിട്ട നിലയിൽ മൊബൈൽ ഫോണുകൾ കണ്ടെത്തി. ജയിലധികൃതർ നടത്തിയ പരിശോധനയിൽ ആറാം ബ്ലോക്കിന്റെ പിൻവശത്ത് സംശയാസ്പദമായ രീതിയിൽ മണ്ണ് ഇളകി കിടക്കുന്നത് കണ്ടതിനെത്തുടർന്ന് പരിശോധിച്ചപ്പോൾ പ്ലാസ്റ്റിക് കുപ്പിയിൽ സൂക്ഷിച്ച നിലയിലുള്ള ഫോണുകൾ കണ്ടെത്തുകയായിരുന്നു.
രണ്ടു ഫോണുകളിലും സിം കാർഡുകൾ ഉണ്ടായിരുന്നില്ല. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു.