കോട്ടയം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കെതിരായ സമരങ്ങളുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ പൊലിസ് കമ്മിഷണര്‍ക്ക് മജിസ്ട്രേറ്റിന്റെ പദവി നല്‍കിയുള്ള തീരുമാനം ഭരണഘടനയും ജുഡീഷ്യറിയും ഒരുപോലെ അപഹേളിക്കുന്നതിന് തുല്യമാണെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ. മാണി എംപി.
പൗരസ്വാതന്ത്ര്യത്തിനായുള്ള സമരങ്ങളെ ഭരണകൂടം ഭയപ്പെടുന്നു എന്നതിന്റെ തെളിവാണിത്. തെറ്റായ വ്യവസ്ഥിതികള്‍ക്കെതിരേ ശബ്ദിച്ചാല്‍ വ്യക്തിയെ പീഡിപ്പിച്ച് നിശബ്ദനാക്കുമെന്ന സന്ദേശമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്.ഭരണഘടനാ ശില്പികകളെ അവഹേളിക്കുന്നതിന് തുല്യമാണിതെന്നും ജോസ് കെ. മാണി ആരോപിച്ചു.