അബുദാബി: കേരള സോഷ്യൽ സെന്റർ ബാലവേദിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികളായി നയനിക ശ്രീജീഷ് (പ്രസിഡന്റ്), ധൻവി സുമേഷ് (വൈസ് പ്രസിഡന്റ്), സിദാൻ രമേഷ് (സെക്രട്ടറി), നിയ വിനോദ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
ഫാദിൽ ഷഹീറിന്റെ അധ്യക്ഷതയിൽ നടന്ന യോഗം സെന്റർ പ്രസിഡന്റ് ടി.കെ. മനോജ് ഉദ്ഘാടനം ചെയ്തു. നയനിക ശ്രീജീഷ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
31 അംഗ ബാലവേദി എക്സിക്യൂട്ടീവ് കമ്മിറ്റിയെയും , വിവിധ പരിപാടികളെ ഏകോപിപ്പിക്കുന്നതിനായി മ്യൂസിക് ക്ലബിന്റെ കൺവീനർ സായ് മാധവ്, ജോ. കൺവീനർ ആരതി ദിപു, ഡാൻസ് ക്ലബ് കൺവീനർ സാൻവി സൽജിത്, ജോ. കൺവീനർ ആമിന നസ്മിൻ, സ്പോർട്സ് ക്ലബ് കൺവീനർ ബിയോൺ ബൈജു, ജോ. കൺവീനർ മർസൂഖ്, റീഡിംഗ് ക്ലബ് കൺവീനർ നിഖിത സച്ചിൻ, ജോ. കൺവീനർ ഫൈഹ ഷഹീർ, ആക്ടിംഗ് ക്ലബ് കൺവീനർ അയാൻ അലി, ജോ. കൺവീനർ അക്ഷജ് ലിഘോഷ് എന്നിവരെയും തെരഞ്ഞെടുത്തു.
രക്ഷാധികാരി രാകേഷ് മൈലപ്രത്, സെന്റർ ജോ. സെക്രട്ടറി സ്മിത ധനേഷ്കുമാർ, സാഹിത്യ വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി സതീഷ് കാവിലകത്ത്, മുൻ വൈസ് പ്രസിഡന്റ് ആർ. ശങ്കർ എന്നിവർ യോഗത്തിന് ആശംസകൾ നേർന്നു.