ചെന്നൈ: കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച ജസ്റ്റീസ് കുര്യൻ ജോസഫ് സമിതിയെ തമിഴ്നാട് സർക്കാർ പിരിച്ചുവിട്ടു. സംസ്ഥാന നിയമ കമ്മിഷന്റെ പ്രവർത്തനവുമായി സമാനതകളുണ്ടെന്ന കണ്ടെത്തലുകളെത്തുടർന്നാണിത്. അടുത്ത മേയ് 31 ന് അന്തിമറിപ്പോർട്ട് സമർപ്പിക്കണമെന്ന നിർദേശത്തോടെയായിരുന്നു സമിതിയെ നിയോഗിച്ചത്. അതിനും ആറുമാസം മുന്പേ പ്രവർത്തനം അവസാനിപ്പിച്ചെന്നാണ്പബ്ലിക് സെക്രട്ടറി ഇ. സുന്ദരവല്ലി പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞിരിക്കുന്നത്.
ജസ്റ്റീസ് കുര്യൻ ജോസഫിനു പുറമേ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കെ. അശോക് വർദ്ധൻ ഷെട്ടി, സംസ്ഥാന ആസൂത്രണ കമ്മിഷൻ മുൻ ചെയർമാൻ എം. നാഗനാഥൻ എന്നിവരും സമിതിയിൽ അംഗങ്ങളാണ്.