Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CentreStateRelation

കേ​ന്ദ്ര-​സം​സ്ഥാ​ന ബ​ന്ധം പ​ഠി​ക്കാ​ൻ ഇ​നി പ്ര​ത്യേ​ക സ​മി​തി​യി​ല്ല; കു​ര്യ​ൻ ജോ​സ​ഫ് ക​മ്മി​റ്റി​യെ വി​ജ​യ് സ​ർ​ക്കാ​ർ പി​രി​ച്ചു​വി​ട്ടു

ചെ​ന്നൈ: കേ​ന്ദ്ര-​സം​സ്ഥാ​ന ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ൻ മു​ൻ സു​പ്രീം​കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​യോ​ഗി​ച്ച സ​മി​തി​യെ ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ പി​രി​ച്ചു​വി​ട്ടു. ഇ​തു​സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഔ​ദ്യോ​ഗി​ക വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കി. കേ​ന്ദ്ര-​സം​സ്ഥാ​ന ബ​ന്ധ​ങ്ങ​ൾ സം​സ്ഥാ​ന നി​യ​മ ക​മ്മീ​ഷ​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന വി​ഷ​യ​മാ​ണെ​ന്നും ഇ​തി​നാ​യി പ്ര​ത്യേ​ക സ​മി​തി​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നു​മാ​ണ് സ​ർ​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം.

2025 ഏ​പ്രി​ലി​ൽ അ​ന്ന​ത്തെ സ്റ്റാ​ലി​ൻ സ​ർ​ക്കാ​രാ​ണ് ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മി​തി​ക്ക് രൂ​പം ന​ൽ​കി​യ​ത്. കേ​ന്ദ്ര സ​ർ​ക്കാ​രു​മാ​യു​ള്ള ത​മി​ഴ്നാ​ടി​ന്‍റെ ഏ​റ്റു​മു​ട്ട​ൽ ശ​ക്ത​മാ​യി​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി. കേ​ന്ദ്ര-​സം​സ്ഥാ​ന ബ​ന്ധ​ങ്ങ​ളി​ലെ അ​ധി​കാ​ര​വി​ന്യാ​സം, ഫെ​ഡ​റ​ൽ സം​വി​ധാ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ പ​ഠി​ക്കു​ക​യാ​യി​രു​ന്നു സ​മി​തി​യു​ടെ ചു​മ​ത​ല. സ​മി​തി ആ​ദ്യ​ഘ​ട്ട റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ച്ചി​രു​ന്നു. 

നി​ർ​ണാ​യ​ക​മാ​യ ര​ണ്ടാം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നി​രി​ക്കെ​യാ​ണ് സ​മി​തി പി​രി​ച്ചു​വി​ട്ടു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി​യ​ത്. അ​തേ​സ​മ​യം സ​മി​തി​യെ പി​രി​ച്ചു​വി​ട്ട സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രെ കോ​ൺ​ഗ്ര​സ് രം​ഗ​ത്തെ​ത്തി. വി​ജ​യ് സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം തെ​റ്റാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് എം​പി ജ്യോ​തി​മ​ണി പ്ര​തി​ക​രി​ച്ചു. സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ളും ഫെ​ഡ​റ​ൽ ത​ത്വ​ങ്ങ​ളും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്ക് അ​തീ​ത​മാ​യ വി​ഷ​യ​ങ്ങ​ളാ​ണെ​ന്ന് ജ്യോ​തി​മ​ണി ചൂ​ണ്ടി​ക്കാ​ട്ടി. 

Latest News

Corehub Up