പാലാ: മേരി ബനീഞ്ഞ ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ മേരി ബനീഞ്ഞ സാഹിത്യ അവാര്‍ഡ് എഴുത്തുകാരന് ചാക്കോ സി. പൊരിയത്തിന്. വാനമ്പാടി അവാര്‍ഡ് ഫാ.ഡോ. തോമസ് മൂലയിലിനും നല്‍കും.
ഡിസംബര്‍ അഞ്ചിന് പാലാ സിഎംസി പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ ചേരുന്ന ബനീഞ്ഞ അനുസ്മരണ സമ്മേളനത്തില്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അവാര്‍ഡ് സമ്മാനിക്കും. പതിനായിരത്തൊന്ന് രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.
ഹൈസ്കൂള്‍ മലയാളം അധ്യാപകനായി 2000 ല്‍ റിട്ടയര്‍ ചെയ്ത ചാക്കോ സി. പൊരിയത്ത് 2022 മുതല്‍ സംസ്ഥാന ഭാഷാ മാര്‍ഗനിര്‍ദേശക സമിതിയംഗമാണ്. ഫാ.ഡോ. തോമസ് മൂലയില്‍ മലയാളത്തിലും ഇംഗ്ലീഷിലുമായി ഇരുപതിലേറെ കൃതികളുടെ രചയിതാവാണ്.
അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ഗ്രന്ഥങ്ങളാണ് സംക്ഷേപവേദാര്‍ഥം ഭാഷാപോഷണവും മതബോധനവും, വിശ്വാസകൈമാറ്റം രണ്ടാം വത്തിക്കാന്‍ സൂനഹദോസിന് മുമ്പും പിമ്പും എന്നിവ.