Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chakkund Malankara

Palakkad

ച​ക്കു​ണ്ട് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​ ജൂ​ബി​ലി​യാ​ഘോ​ഷ​ത്തി​നു തു​ട​ക്കം

വ​ട​ക്ക​ഞ്ചേ​രി: പ​ന്ത​ലാം​പാ​ടം ച​ക്കു​ണ്ട് സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ ഒ​രു​വ​ർ​ഷം നീ​ണ്ട് നി​ൽ​ക്കു​ന്ന സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി. ഇ​ട​വ​ക തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ ഫാ. ​ജോ​ർ​ജ്‌ മാ​ങ്കു​ളം, ഫാ. ​ജേ​ക്ക​ബ് വ​ർ​ഗീ​സ് ഈ​ട്ടി​ത്ത​ട​ത്തി​ൽ, ഫാ. ​ജോ​സ​ഫ് കാ​പ്പി​ൽ, ഫാ. ​റോ​ബി​ൻ ഈ​ട്ടി​ത്ത​ട​ത്തി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​ന ക​ർ​മം നി​ർ​വ​ഹി​ച്ചു.

വി​കാ​രി ഫാ. ​വി​ൽ​സ​ൺ മാ​ത്യു വേ​ലി​ക്ക​ക​ത്ത്, ട്ര​സ്റ്റി ജോ​സ​ഫ് മാ​ത്യു മു​ല്ല​ശേ​രി​ൽ, സെ​ക്ര​ട്ട​റി ജ​യ്‌​മോ​ൻ മ​റ്റ​ത്തി​ൽ, ജൂ​ബി​ലി ക​ൺ​വീ​ന​ർ ഷി​ബു ജോ​ൺ ഓ​ണി​ശേ​രി തോ​ട്ട​ത്തി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് ദീ​പം തെ​ളി​യി​ച്ചു. ഭ​ക്ത സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​ക​വും കു​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

Latest News

Corehub Up