ചക്കുണ്ട് മലങ്കര കത്തോലിക്ക പള്ളിയുടെ ജൂബിലിയാഘോഷങ്ങളുടെ ഉദ്ഘാടനച്ചടങ്ങിൽനിന്ന്.
വടക്കഞ്ചേരി: പന്തലാംപാടം ചക്കുണ്ട് സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളിയിൽ ഒരുവർഷം നീണ്ട് നിൽക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങൾക്കു തുടക്കമായി. ഇടവക തിരുനാളിനോടനുബന്ധിച്ചു നടന്ന ചടങ്ങിൽ ഫാ. ജോർജ് മാങ്കുളം, ഫാ. ജേക്കബ് വർഗീസ് ഈട്ടിത്തടത്തിൽ, ഫാ. ജോസഫ് കാപ്പിൽ, ഫാ. റോബിൻ ഈട്ടിത്തടത്തിൽ എന്നിവർ ചേർന്ന് ഉദ്ഘാടന കർമം നിർവഹിച്ചു.
വികാരി ഫാ. വിൽസൺ മാത്യു വേലിക്കകത്ത്, ട്രസ്റ്റി ജോസഫ് മാത്യു മുല്ലശേരിൽ, സെക്രട്ടറി ജയ്മോൻ മറ്റത്തിൽ, ജൂബിലി കൺവീനർ ഷിബു ജോൺ ഓണിശേരി തോട്ടത്തിൽ എന്നിവർ ചേർന്ന് ദീപം തെളിയിച്ചു. ഭക്ത സംഘടനകളുടെ വാർഷികവും കുട്ടികളുടെ നേതൃത്വത്തിലുള്ള വിവിധ കലാപരിപാടികളും അരങ്ങേറി.