Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chalakkayam

ഒ​രു മാ​സം, ദേ ​ഒ​രു റോ​ഡ്! പൊതുമരാമത്ത് വകുപ്പിന് പൊൻതൂവലായി ചാലക്കയം-പമ്പ റോഡ് നിർമാണം

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ര്‍ഥാ​ട​ന പാ​ത​യി​ലെ 4.5 കി​ലോ​മീ​റ്റ​ര്‍ റോ​ഡ് ആ​ധു​നി​ക നി​ല​വാ​ര​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നു വേ​ണ്ടി​വ​ന്ന​ത് ഒ​രു​മാ​സം. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഇ​ത്ത​ര​ത്തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച വ​കു​പ്പി​നെ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ അ​ട​ക്കം പ്ര​ശം​സി​ച്ചു.

14.14 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന​പ്ര​വൃ​ത്തി​ക​ളാ​ണ് ഒ​മ്പ​തു​മാ​സ ക​രാ​റി​ൽ ഏ​റ്റെ​ടു​ത്ത് ഒ​രു മാ​സം കൊ​ണ്ട് പൂ​ർ​ത്തീ​ക​രി​ച്ച് വ​കു​പ്പ് റിക്കാർ​ഡി​ട്ട​ത്. ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ലം ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ഞാ​യ​റാ​ഴ്ച പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​കെ. ബ​ഷീ​ർ റോ​ഡ് തു​റ​ന്നു​കൊ​ടു​ത്തു. മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​നും സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

ശ​ബ​രി​മ​ല തീ​ര്‍ഥാ​ട​ന​കാ​ല​ത്ത് ല​ക്ഷ​ക്ക​ണ​ക്കി​ന് ഭ​ക്ത​ര്‍ ആ​ശ്ര​യി​ക്കു​ന്ന പ്ര​ധാ​ന പാ​ത​യാ​ണി​ത്. വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ച്ച​യി​ലാ​യി​രു​ന്ന റോ​ഡ് ആ​ധു​നി​ക​വ​ത്ക​രി​ച്ച​ത് ഭ​ക്ത​രു​ടെ യാ​ത്ര സു​ഗ​മ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

4.5 കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍ഘ്യ​മു​ള്ള റോ​ഡ് 12 മീ​റ്റ​ര്‍ വീ​തി​യി​ലാ​ണ് ന​വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. നി​ല​വി​ലെ വീ​തി പൂ​ർ​ണ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​തോ​ടെ ര​ണ്ടു​വ​രി ഗ​താ​ഗ​തം സു​ഗ​മ​മാ​യി.

റോ​ഡി​ന്‍റെ ഉ​പ​രി​ത​ലം മി​ക​വു​റ്റ​തും ഈ​ടു​നി​ല്‍ക്കു​ന്ന​തു​മാ​ക്കു​ന്ന​തി​നാ​യി ആ​ധു​നി​ക നി​ര്‍മാ​ണ​രീ​തി​ക​ളാ​ണ് അ​വ​ലം​ബി​ച്ച​ത്. അ​ഞ്ച് സെ​ന്‍റി​മീ​റ്റ​ര്‍ ക​ന​ത്തി​ല്‍ ബി​എം​പാ​ളി​യും മൂ​ന്ന് സെ​ന്‍റി​മീ​റ്റ​ര്‍ ക​ന​ത്തി​ല്‍ ബി​സി പാ​ളി​യും ഉ​ള്‍പ്പെ​ടു​ത്തി​യാ​ണ് ടാ​റിം​ഗ് ന​ട​ത്തി​യ​ത്. അ​ടി​യി​ല്‍ 20 മു​ത​ല്‍ 30 സെ​ന്‍റിമീ​റ്റ​ര്‍ ക​ന​ത്തി​ല്‍ മെ​റ്റ​ല്‍ ഇ​ട്ട് ഉ​റ​പ്പി​ച്ച് ബ​ല​പ്പെ​ടു​ത്തി.

യാ​ത്രാ​സു​ര​ക്ഷ​യ്ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ല്‍കി​യാ​ണ് ന​വീ​ക​ര​ണം ന​ട​പ്പാ​ക്കി​യ​ത്. ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ സൈ​ന്‍ ബോ​ര്‍ഡു​ക​ള്‍, ക്രാ​ഷ് ബാ​രി​യ​റു​ക​ള്‍, റോ​ഡ് മാ​ര്‍ക്കിം​ഗു​ക​ള്‍ തു​ട​ങ്ങി​യ​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള ഭാ​ഗ​ങ്ങ​ളി​ല്‍ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തി​യ​തും വ​ള​വു​ക​ളി​ലും മ​റ്റ് നി​ര്‍ണാ​യ​ക ഭാ​ഗ​ങ്ങ​ളി​ലും ആ​വ​ശ്യ​മാ​യ പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ വ​രു​ത്തി​യ​തും റോ​ഡി​ന്‍റെ സു​ര​ക്ഷി​ത​ത്വം വ​ര്‍ധി​പ്പി​ക്കും.

ത്രി​വേ​ണി തൊ​ട്ട് യു-​ടേ​ണ്‍ വ​രെ ര​ണ്ട് സൈ​ഡി​ലും കോ​ണ്‍ക്രീ​റ്റ് ഇ​ന്‍റ​ർ​ലോ​ക്ക് ബ്ലോ​ക്കു​ക​ള്‍ തു​ട​ങ്ങി​യ അ​നു​ബ​ന്ധ പ്ര​വൃ​ത്തി​ക​ളും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള സം​ര​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ള്‍ ഉ​ള്‍പ്പടെ തീ​ര്‍ഥാ​ട​ക​ര്‍ക്ക് കൂ​ടു​ത​ല്‍ സു​ര​ക്ഷി​ത​മാ​യ യാ​ത്ര ഉ​റ​പ്പാ​ക്കു​ന്ന രീ​തി​യി​ലാ​ണ് പ്ര​വൃ​ത്തി പൂ​ര്‍ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്.

Latest News

Corehub Up