Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chaldean

മാ​ർ ആ​വ തൃ​തീ​യ​ന് ഊ​ഷ്മ​ള​വ​ര​വേ​ല്പ്

തൃ​​​ശൂ​​​ർ: പൗ​​​ര​​​സ്ത്യ ക​​​ൽ​​​ദാ​​​യ സു​​​റി​​​യാ​​​നി സ​​​ഭ​​​യു​​​ടെ ആ​​​ഗോ​​​ള പ​​​ര​​​മാ​​​ധ്യ​​​ക്ഷ​​​ൻ മാ​​​ർ ആ​​​വ തൃ​​​തീ​​​യ​​​ൻ പാ​​​ത്രി​​​യാ​​​ർ​​​ക്കീ​​​സ് തൃ​​​ശൂ​​​രി​​​ൽ. അ​​​ഞ്ചു​ ദി​​​വ​​​സ​​​ത്തെ ശ്ലൈ​​​ഹി​​​ക​​​സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തി​​​യ സ​​​ഭാ​​​ധ്യ​​​ക്ഷ​​​നു സ​​​ഭാം​​​ഗ​​​ങ്ങ​​​ളും വൈ​​​ദി​​​ക​​​സ​​​മൂ​​​ഹ​​​വും ആ​​​വേ​​​ശോ​​​ജ്വ​​​ല​ സ്വീ​​​ക​​​ര​​​ണം ന​​​ൽ​​​കി.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 10.30നു ​​​മാ​​​ർ​​​ത്ത് മ​​​റി​​​യം വ​​​ലി​​​യ​​​പ​​​ള്ളി ക​​​ത്തീ​​​ഡ്ര​​​ലി​​​ലെ​​​ത്തി​​​യ പാ​​​ത്രി​​​യാ​​​ർ​​​ക്കീ​​​സി​​​നെ പു​​​ഷ്പ​​​വൃ​​​ഷ്ടി​​​യോ​​​ടെ വി​​​ശ്വാ​​​സി​​​ക​​​ൾ എ​​​തി​​​രേ​​​റ്റു. മാ​​​തൃ​​​സ​​​ഭ​​​യും ഇ​​​ന്ത്യ​​​യി​​​ലെ ക​​​ൽ​​​ദാ​​​യ​​​സ​​​ഭ​​​യും ത​​​മ്മി​​​ലു​​​ള്ള ആ​​​ത്മീ​​​യ​​​ബ​​​ന്ധം ഈ ​​​സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ലൂ​​​ടെ കൂ​​​ടു​​​ത​​​ൽ ദൃ​​​ഢ​​​മാ​​​കു​​​മെ​​​ന്ന് മാ​​​ർ ആ​​​വ തൃ​​​തീ​​​യ​​​ൻ പ​​​റ​​​ഞ്ഞു. പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ യു​​​ദ്ധ​​​സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ലും ഇ​​​ട​​​ത​​​ട​​​വി​​​ല്ലാ​​​ത്ത പ്രാ​​​ർ​​​ഥ​​​ന​​​യാ​​​ണ് ത​​​ന്നെ സു​​​ര​​​ക്ഷി​​​ത​​​മാ​​​യി ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തി​​​ച്ച​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

അ​​​ന്ത​​​രി​​​ച്ച മാ​​​ർ അ​​​പ്രേം മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​യു​​​ടെ ഒ​​​ന്നാം ച​​​ര​​​മ​​​വാ​​​ർ​​​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള പ്ര​​​ത്യേ​​​ക ശു​​​ശ്രൂ​​​ഷ​​​ക​​​ൾ​​​ക്ക് പാ​​​ത്രി​​​യാ​​​ർ​​​ക്കീ​​​സ് നേ​​​തൃ​​​ത്വം ന​​​ൽ​​​കും. മാ​​​ർ അ​​​പ്രേ​​​മി​​​ന്‍റെ സം​​​സ്കാ​​​ര​​​ച​​​ട​​​ങ്ങു​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മാ​​​ർ അ​​​പ്രേ​​​മി​​​ന്‍റെ അ​​​നു​​​സ്മ​​​ര​​​ണ​​​ശു​​​ശ്രൂ​​​ഷ​​​ക​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ക പാ​​​ത്രി​​​യാ​​​ർ​​​ക്കീ​​​സി​​​ന്‍റെ സ​​​ന്ദ​​​ർ​​​ശ​​​ന​​​പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ പ്ര​​​ധാ​​​ന​​​മാ​​​ണ്.

നാ​​​ളെ ഇ​​​ന്ത്യ​​​യി​​​ലെ ദി​​​വം​​​ഗ​​​ത​​​രാ​​​യ സ​​​ഭാ​​​പി​​​താ​​​ക്ക​​​ന്മാ​​​രു​​​ടെ സം​​​യു​​​ക്ത അ​​​നു​​​സ്മ​​​ര​​​ണ​​​ദി​​​ന​​​മാ​​​യി ക​​​ൽ​​​ദാ​​​യ​​​സ​​​ഭ ആ​​​ച​​​രി​​​ക്കും. വി​​​ശു​​​ദ്ധ മാ​​​ർ അ​​​ബി​​​മ​​​ലേ​​​ക് തി​​​മൊ​​​ഥെ​​​യൂ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​യു​​​ടെ ക​​​ബ​​​റി​​​ങ്ക​​​ൽ ധൂ​​​പ​​​പ്രാ​​​ർ​​​ഥ​​​ന​​​യും മു​​​ൻ​​​പി​​​താ​​​ക്ക​​​ന്മാ​​​രു​​​ടെ ഓ​​​ർ​​​മ​​​യ്ക്കാ​​​യി പ്ര​​​ത്യേ​​​ക അ​​​ന്നീ​​​ദ ശു​​​ശ്രൂ​​​ഷ​​​യും ന​​​ട​​​ക്കും.

സി​​​ന​​​ഡ് സെ​​​ക്ര​​​ട്ട​​​റി​​​യും വി​​​ക്ടോ​​​റി​​​യ ന്യൂ​​​സി​​​ല​​​ൻ​​​ഡ് ബി​​​ഷ​​​പ്പു​​​മാ​​​യ മാ​​​ർ ബെ​​​ന്യാ​​​മി​​​ൻ എ​​​ല്യ, ഈ​​​സ്റ്റേ​​​ൺ യു​​​എ​​​സ്എ ബി​​​ഷ​​​പ് മാ​​​ർ പൗ​​​ലോ​​​സ് ബെ​​​ഞ്ച​​​മി​​​ൻ എ​​​ന്നി​​​വ​​​രും പാ​​​ത്രി​​​യാ​​​ർ​​​ക്കീ​​​സി​​​നെ അ​​​നു​​​ഗ​​​മി​​​ക്കു​​​ന്നു​​​ണ്ട്.

വ​​​ലി​​​യ​​​പ​​​ള്ളി​​​യി​​​ൽ ന​​​ട​​​ന്ന സ്വീ​​​ക​​​ര​​​ണ ച​​​ട​​​ങ്ങി​​​ൽ മാ​​​ർ ഔ​​​ഗി​​​ൻ കു​​​ര്യാ​​​ക്കോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത മാ​​​ർ ആ​​​വ തൃ​​​തീ​​​യ​​​നെ സ്വാ​​​ഗ​​​തം ചെ​​​യ്തു. സെ​​​ൻ​​​ട്ര​​​ൽ ബോ​​​ർ​​​ഡ് ഓ​​​ഫ് ട്ര​​​സ്റ്റീ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ അ​​​ബി ജെ. ​​​പൊ​​​ന്മ​​​ണി​​​ശേ​​​രി, വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ ഫാ. ​​​ജോ​​​സ് ജേ​​​ക്ക​​​ബ്, വൈ​​​ദി​​​ക​​​ർ, സ​​​ഭാ​​​വി​​​ശ്വാ​​​സി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സം​​​ബ​​​ന്ധി​​​ച്ചു. ര​​​ണ്ടാം​​​ത​​​വ​​​ണ​​​യാ​​​ണ് മാ​​​ർ ആ​​​വ തൃ​​​ശൂ​​​രി​​​ലെ​​​ത്തു​​​ന്ന​​​ത്. 2023ലാ​​​യി​​​രു​​​ന്നു ആ​​​ദ്യ​​​സ​​​ന്ദ​​​ർ​​​ശ​​​നം.

Latest News

Corehub Up