Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chamakkal

Kannur

ചാ​മ​ക്കാ​ൽ "വ​ർ​ണ​ക്കൂ​ടാ​ര'​ത്തി​ൽ വി​രു​ന്നുകാരായി ക​ടു​വാ ശ​ല​ഭ​ങ്ങ​ൾ

പ​യ്യാ​വൂ​ർ: ചാ​മ​ക്കാ​ൽ ഗ​വ. എ​ൽ​പി സ്‌​കൂ​ളി​ലെ കു​ട്ടി​ക​ളു​ടെ പാ​ർ​ക്കാ​യ വ​ർ​ണ​ക്കൂ​ടാ​ര​ത്തി​ൽ വി​രു​ന്നെ​ത്തി​യ ചി​ത്ര​ശ​ല​ഭ​ങ്ങ​ൾ വ​ർ​ണ​പ്ര​പ​ഞ്ച​മൊ​രു​ക്കി. ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്ത് ഇ​വി​ടെ പാ​കി മു​ള​പ്പി​ച്ച കി​ലു​ക്കി ചെ​ടി​ക​ളി​ൽ ക​രി​നീ​ലി ക​ടു​വാ​ശ​ല​ഭ​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ൾ​ക്ക് കൗ​തു​കം പ​ക​ർ​ന്ന് ഇ​ട​യ്ക്കി​ടെ അ​വ ക്ലാ​സ് മു​റി​ക​ളി​ലും എ​ത്തു​ന്നു​ണ്ട്. സ്‌​കൂ​ൾ വ​ള​പ്പി​ൽ ശ​ല​ഭോ​ദ്യാ​ന​മൊ​രു​ക്കാ​നു​ള​ള സ്‌​കൂ​ൾ അ​ധി​കൃ​ത​രു​ടെ ആ​ഗ്ര​ഹ​മാ​ണ് ഇ​തോ​ടെ സ​ഫ​ല​മാ​യ​ത്. പി​ടി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്‌​കൂ​ൾ മു​റ്റ​ത്തൊ​രു​ക്കി​യ ത​ണ​ലി​ട​ത്തി​ലെ ഡി​വി​ഡി​വി മ​രം പൂ​ത്ത​തോ​ടെ അ​വ​യി​ലും വൈ​വി​ധ്യ​മാ​ർ​ന്ന പൂ​മ്പാ​റ്റ​ക​ളാ​ണ് പാ​റി​പ്പ​റ​ക്കു​ന്ന​ത്.

ഇ​തി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ശ​ല​ഭ​നി​രീ​ക്ഷ​ണ​ത്തി​നു​ള്ള സാ​ധ്യ​ത​ക​ൾ​ക്കും വ​ഴി​യൊ​രു​ങ്ങി. കി​ലു​ക്കി​ച്ചെ​ടി​യു​ടെ വി​ത്തു​ക​ൾ സ്‌​കൂ​ളി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും ന​ൽ​കി അ​വ​രു​ടെ വീ​ടു​ക​ളി​ലും ശ​ല​ഭോ​ദ്യാ​ന​മൊ​രു​ക്കാ​നു​ള്ള പ​ദ്ധ​തി​ക്കും അ​ധ്യാ​പ​ക​ർ നേ​തൃ​ത്വം ന​ൽ​കി​വ​രു​ന്നു. ഇ​ത്ത​രം വ്യ​ത്യ​സ്ത​മാ​യ നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ൽ ശ്ര​ദ്ധേ​യ​മാ​യ ചാ​മ​ക്കാ​ൽ ഗ​വ. എ​ൽ​പി സ്‌​കൂ​ളി​ൽ വ​ർ​ണ​പ്ര​ഭ വി​ട​ർ​ത്തു​ക​യാ​ണി​പ്പോ​ൾ വി​രു​ന്നെ​ത്തി​യ ചി​ത്ര​ശ​ല​ഭ​ങ്ങ​ൾ.

 

 

 

Latest News

Corehub Up