x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​മ​ക്കാ​ൽ മീ​ന​പ്പൊ​ങ്കാ​ല: ആ​ദ്യ ര​സീ​ത് കൈ​മാ​റി


Published: January 18, 2026 07:53 AM IST | Updated: January 18, 2026 07:53 AM IST

പ​യ്യാ​വൂ​ർ: ചാ​മ​ക്കാ​ൽ ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ മാ​ർ​ച്ച് 15ന് ​ന​ട​ക്കു​ന്ന മീ​ന​പ്പൊ​ങ്കാ​ല​യു​ടെ ആ​ദ്യ ര​സീ​ത് കൈ​മാ​റി. പ​യ്യാ​വൂ​ർ ശി​വ​ക്ഷേ​ത്രം ട്ര​സ്റ്റി ബോ​ർ​ഡി​ലെ കു​ട​ക് പ്ര​തി​നി​ധി​ക​ളാ​യ അ​ജി​ത് സു​ബ്ബ​യ്യ മു​ണ്ടി​യോ​ള​ണ്ട​യും ബി.​കെ. ജീ​വ​ൻ ബെ​വൂ​രി​യ​ണ്ട​യും ചേ​ർ​ന്ന് ക​ർ​ണാ​ട​ക എ​ൻ​എ​സ്എ​സ് ഗോ​ണി​ക്കു​പ്പ ക​ര​യോ​ഗം സെ​ക്ര​ട്ട​റി സ​ര​ള മ​ണി​ലാ​ലി​ന് ന​ൽ​കി വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ക്ഷേ​ത്ര ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സു​രേ​ന്ദ്ര​ൻ ത​ല​ച്ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജീ​വ​ൻ​ജ്യോ​തി മ​ൾ​ട്ടി സ്റ്റേ​റ്റ് ക്രെ​ഡി​റ്റ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി വി​രാ​ജ്പേ​ട്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫ​ൽ​ഗു​ന​ൻ മേ​ലേ​ട​ത്ത് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

പ​യ്യാ​വൂ​ർ ശി​വ​ക്ഷേ​ത്രം മു​ൻ ചെ​യ​ർ​മാ​ൻ പി. ​സു​ന്ദ​ര​ൻ, കോ​യി​പ്ര സു​ബ്ര​ഹ്മ​ണ്യ ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ് ജ​യ​രാ​ജ്, മി​ടാ​വൂ​ർ ക്ഷേ​ത്രം സെ​ക്ര​ട്ട​റി കെ.​ബി. ഗോ​വി​ന്ദ​ൻ, മു​ത്താ​റി​ക്കു​ളം ശ്രീ​നാ​രാ​യ​ണ ധ​ർ​മ​ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ് സു​ധീ​ഷ്, ച​ന്ദ​ന​ക്കാം​പാ​റ ധ​ർ​മ​ശാ​സ്താ ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ് ശി​വ​ദാ​സ​ൻ, വാ​തി​ൽ​മ​ട വീ​ര​ഭ​ദ്ര ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​ൻ, രാ​ഘ​വ​ൻ തെ​ങ്ങും​പ​ള്ളി​ൽ, പ്ര​ഭാ​വ​തി പു​ളി​മൂ​ട്ടി​ൽ, ശി​വ​രാ​മ​ൻ ത​ല​ച്ചി​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Chamakkal

Recent News

Corehub Up