Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Champakulam Basilica Jubilee Logo

Alappuzha

ച​ന്പ​ക്കു​ളം ബ​സി​ലി​ക്ക ജൂ​ബി​ലി ലോ​ഗോ പ്ര​കാ​ശ​നം

ച​ന്പ​ക്കു​ളം: 16 നൂ​റ്റാ​ണ്ടു​ക​ളു​ടെ വി​ശ്വാ​സ പാ​ര​ന്പ​ര്യം പേ​റു​ന്ന ച​ന്പ​ക്കു​ളം ക​ല്ലൂ​ർ​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് ബ​സി​ലി​ക്ക​യു​ടെ 1600-ാം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക ലോ​ഗോ സീ​റോ​മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ പ്ര​കാ​ശ​നം ചെ​യ്തു. എ​റ​ണാ​കു​ളം കാ​ക്ക​നാ​ട് സെ​ന്‍റ് തോ​മ​സ് മൗ​ണ്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​യി​രു​ന്നു ബ​സി​ലി​ക്ക​യു​ടെ ച​രി​ത്ര​വും ആ​ത്മീ​യ പൈ​തൃ​ക​വും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന ജൂ​ബി​ലി ലോ​ഗോ പ്ര​കാ​ശ​നം. അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി 17ന് ​മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ജൂ​ബി​ലി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യും.

ബ​സി​ലി​ക്ക റെ​ക്‌​ട​ർ ഫാ. ​ജ​യിം​സ് പാ​ല​യ്ക്ക​ൽ, ന​ട​ത്തു​കൈ​ക്കാ​ര​ൻ ജോ​ൺ​സ​ൺ ക​റു​ക​യി​ൽ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷൈ​ൻ ജോ​സ​ഫ് മാ​യി​പ​റ​പ്പ​ള്ളി, തോ​മ​സ് ജോ​സ​ഫ് ക​ള​പ്പു​ര​യ്ക്ക​ൽ പു​ത്ത​ൻ​പു​ര, കു​ഞ്ഞു​മോ​ൻ ക​ള​ത്തി​ൽ​പ്പ​റ​ന്പി​ൽ, ജ​യിം​സ് മേ​ട​യി​ൽ, ജോ​മോ​ൻ വ​ർ​ഗീ​സ് മാ​യി​പ​റ​പ്പ​ള്ളി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up