ചന്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് ബസിലിക്കയുടെ 1600-ാം ജൂബിലി ആഘോഷങ്ങളുടെ ഔദ്യോഗിക ലോഗോ സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ പ്രക
ചന്പക്കുളം: 16 നൂറ്റാണ്ടുകളുടെ വിശ്വാസ പാരന്പര്യം പേറുന്ന ചന്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് ബസിലിക്കയുടെ 1600-ാം ജൂബിലി ആഘോഷങ്ങളുടെ ഔദ്യോഗിക ലോഗോ സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ പ്രകാശനം ചെയ്തു. എറണാകുളം കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ നടന്ന ചടങ്ങിലായിരുന്നു ബസിലിക്കയുടെ ചരിത്രവും ആത്മീയ പൈതൃകവും പ്രതിഫലിപ്പിക്കുന്ന ജൂബിലി ലോഗോ പ്രകാശനം. അടുത്ത വർഷം ജനുവരി 17ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും.
ബസിലിക്ക റെക്ടർ ഫാ. ജയിംസ് പാലയ്ക്കൽ, നടത്തുകൈക്കാരൻ ജോൺസൺ കറുകയിൽ, ജനറൽ കൺവീനർ ഷൈൻ ജോസഫ് മായിപറപ്പള്ളി, തോമസ് ജോസഫ് കളപ്പുരയ്ക്കൽ പുത്തൻപുര, കുഞ്ഞുമോൻ കളത്തിൽപ്പറന്പിൽ, ജയിംസ് മേടയിൽ, ജോമോൻ വർഗീസ് മായിപറപ്പള്ളി എന്നിവർ പങ്കെടുത്തു.
Tags : Champakulam Basilica Jubilee Logo Nattuvishesham DistrictNews