Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chamundi Fort

Kannur

ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും ചി​റ​ക്ക​ൽ ചാ​മു​ണ്ഡി കോ​ട്ട​ത്തെ പൈ​തൃ​ക മ​ണ്ഡ​പം ത​ക​ർ​ന്ന് വീ​ണു

ചി​റ​ക്ക​ൽ: തു​ട​ർ​ച്ച​യാ​യി പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ ചി​റ​ക്ക​ൽ ചാ​മു​ണ്ഡി കോ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പൈ​തൃ​ക മ​ണ്ഡ​പം ത​ക​ർ​ന്നു വീ​ണു. ഇ​ന്നു രാ​വി​ലെ 11.30 ഓ​ടെ​യാ​ണ് ഒ​രുമാ​സം മു​ന്പ് നി​ർ​മി​ച്ച പൈ​തൃ​ക മ​ണ്ഡ​പ​ത്തി​ന്‍റെ ഓ​ടി​ട്ട മേ​ൽ​ക്കൂ​ര നി​ലം​പൊ​ത്തി​യ​ത്. ക്ഷേ​ത്ര ക​മ്മി​റ്റി 25 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് മ​ണ്ഡ​പം നി​ർ​മി​ച്ച​ത്.

അ​പ​ക​ടസ​മ​യ​ത്ത് പ​രി​സ​ര പ്ര​ദേ​ശ​ത്ത് ആ​രു​മി​ല്ലാ​ത്ത​തിനാൽ വ​ൻ ദു​ര​ന്ത​മൊ​ഴി​വാ​യി. മേ​ൽ​ക്കൂ​ര ഉ​ൾ​പ്പെ​ടെ പൈ​തൃ​ക മ​ണ്ഡ​പം ഉ​ഗ്ര​ശ​ബ്‌​ദ​ത്തോ​ടെ പൈ​തൃ​ക മ​ണ്ഡ​പം ത​ക​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. ചി​റ​ക്ക​ൽ ചി​റ​യു​ടെ തീ​ര​ത്താ​ണ് പൈ​തൃ​ക മ​ണ്ഡ​പം സ്ഥി​തി ചെ​യ്യു​ന്ന​ത്. ക​ണ്ണൂ​രി​ലെ ക്ഷേ​ത്ര ന​ഗ​ര​ങ്ങ​ളി​ലൊ​ന്നാ​ണ് ചി​റ​ക്ക​ൽ.

ചി​റ​ക്ക​ൽ രാ​ജ​വം​ശ​ത്തി​ന്‍റെ കൊ​ട്ടാ​രം, ചെ​റു​ശേ​രി കൃ​ഷ്ണ​ഗാ​ഥ​യെ​ഴു​തി​യ ശ്രീ​കൃ​ഷ്ണ ക്ഷേ​ത്രം, ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ മ​നു​ഷ്യ​നി​ർ​മി​ത ജ​ലാ​ശ​യ​ങ്ങ​ളി​ലൊ​ന്നാ​യ ചി​റ​ക്ക​ൽ ചി​റ, ഫോ​ക്‌ലോ​ർ അ​ക്കാ​ദ​മി, ചാ​മു​ണ്ഡി കോ​ട്ടം ക്ഷേ​ത്രം തു​ട​ങ്ങി​യ​വ ചി​റ​ക്ക​ൽ ചി​റ​യു​ടെ പ​രി​സ​ര​ങ്ങ​ളി​ലാ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്.
ചി​റ​ക്ക​ൽ ചി​റ​യു​ടെ ന​വീ​ക​ര​ണം ന​ട​ന്ന​തോ​ടെ നൂ​റുക​ണ​ക്കി​ന് വി​നോ​ദ സ​ഞ്ചാ​രി​ക​ളാ​ണ് ഈ ​ക്ഷേ​ത്ര​ന​ഗ​രി​യി​ലെ​ത്തി ചേ​രു​ന്ന​ത്. നി​ര​വ​ധി സാം​സ്കാ​രി​ക, അ​ധ്യാ​ത്മി​ക പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലൊ​ന്നാ​ണ് പൈ​തൃ​ക മ​ണ്ഡ​പം.

Latest News

Corehub Up