Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chandanappally

Pathanamthitta

ച​ന്ദ​ന​പ്പ​ള്ളി തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ന്‍റെ മൂ​ന്ന് വ​ഞ്ചി​ക​ൾ ത​ക​ർ​ത്തു

അ​ടൂ​ർ: ച​ന്ദ​ന​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് തീ​ർ​ഥാ​ട​ന ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ ഗ്രോ​ട്ടോ​യോ​ടു ചേ​ർ​ന്ന ക്രി​സ്തു​രാ​ജ രൂ​പ​ത്തി​ന്‍റെ​യും വേ​ളാ​ങ്ക​ണ്ണി മാ​താ​വി​ന്‍റെ രൂ​പ​ത്തി​ന്‍റെ​യും മു​ന്നി​ലെ വ​ഞ്ചി​യും പൂ​ട്ടു​ക​ളും ത​ക​ർ​ത്തു മോ​ഷ​ണം ന​ട​ത്തി. ഇ​ട​ത്തി​ട്ട​യി​ൽ സെ​ന്‍റ് ജൂ​ഡ് കു​രി​ശ​ടി​യു​ടെ മു​ന്നി​ലെ വ​ഞ്ചി​യും ത​ക​ർ​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി.

ച​ന്ദ​ന​പ്പ​ള്ളി – കൂ​ട​ൽ റോ​ഡി​നോ​ടു ചേ​ർ​ന്നു സ്ഥി​തി ചെ​യ്യു​ന്ന ദേ​വാ​ല​യ​ത്തി​ന്‍റെ മു​ൻ​ഭാ​ഗ​ത്താ​യാ​ണ് ഗ്രോ​ട്ടോ. റോ​ഡി​ലെ വെ​ളി​ച്ച​ക്കു​റ​വ് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ഇ​വി​ടെ ഹൈ​മാ​സ്റ്റ് ലൈ​റ്റ് സ്ഥാ​പി​ക്കു​ന്ന​തി​ന് എം​എ​ൽ​എ ഫ​ണ്ടി​ലൂ​ടെ ശ്ര​മം ആ​രം​ഭി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​തേ​വ​രെ ന​ട​പ​ടി​യാ​യി​ട്ടി​ല്ല. തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ​തി​നാ​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് നി​ര​വ​ധി​യാ​ളു​ക​ൾ എ​ത്തു​ന്ന ദേ​വാ​ല​യ​മാ​ണി​ത്. ഇ​ട​ത്തി​ട്ട​യി​ൽ ച​ന്ദ​ന​പ്പ​ള്ളി ദേ​വാ​ല​യ​ത്തി​ന്‍റേ​താ​യി സ്ഥി​തി ചെ​യ്യു​ന്ന സെ​ന്‍റ് ജൂ​ഡ് കു​രി​ശ​ടി​യു​ടെ വ​ഞ്ചി​യും ത​ക​ർ​ത്ത് പ​ണം അ​പ​ഹ​രി​ച്ചി​ട്ടു​ണ്ട്.

കൊ​ടു​മ​ൺ പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

Latest News

Corehub Up