കോൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് തിരിച്ചടിയായി നോതാക്കളുടെ കൊഴിഞ്ഞു പോക്ക് തുടരുന്നു. സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന് ചന്ദ്രകുമാര്‍ ബോസ് പാർട്ടി വിട്ടു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രാജിവച്ചത്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ചന്ദ്ര കുമാർ ബോസ് ബിജെപി വിട്ട് തൃണമൂലിൽ ചേർന്നത്. സ്വാതന്ത്ര്യസമര നായകനായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കുടുംബാംഗമായ തനിക്ക് പൗരത്വവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ നേരിടേണ്ടിവന്നതിനെ തുടർന്നാണ് ബിജെപി വിട്ടതെന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു.
സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകനായിട്ടും തന്റെ പൗരത്വത്തെക്കുറിച്ച് എന്തിനാണ് സംശയം ഉന്നയിക്കുന്നതെന്ന് അദ്ദേഹം അന്ന് ചോദിച്ചിരുന്നു. അതേസമയം ചന്ദ്ര കുമാർ ബോസിന്റെ രാജിക്ക് പിന്നിലെ മറ്റ് രാഷ്ട്രീയ കാരണങ്ങളെക്കുറിച്ച് അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല. രാജിയെക്കുറിച്ച് തൃണമൂൽ കോൺഗ്രസ് നേതൃത്വവും ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.