ഹൈദരാബാദ്: രാജ്യത്ത് 500, 2000 രൂപാ നോട്ടുകൾ പിൻവലിക്കണമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. ഉയർന്ന മൂല്യമുള്ള നോട്ടുകൾ പിൻവലിക്കുന്നതിലൂടെ അഴിമതിയുടെ ശൃംഖല തകർക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
സമ്പത്ത് സൃഷ്ടിക്കലും ദാരിദ്ര്യനിർമാർജനവും ഇതിലൂടെ എളുപ്പമാക്കുമെന്നും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. അഴിമതി ശൃംഖല തകർക്കാനുള്ള ഏറ്റവും മികച്ച വഴി ഡിജിറ്റൽ കറൻസിയാണെന്നും അതിനെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റൽ കറൻസിയുമായി ബന്ധപ്പെട്ട റിപ്പോർട്ടിനായി നിർദേശങ്ങൾ സമർപ്പിച്ചത് താനാണെന്ന് പറഞ്ഞ നായിഡു ഈവിഷയം പരിഗണിക്കണമെന്ന് നേരത്തെ തന്നെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നതായും വെളിപ്പെടുത്തി.