ചങ്ങനാശേരി: ചങ്ങനാശേരി ഉപജില്ല കലോത്സവത്തിന് വാഴപ്പള്ളി സെന്റ് തെരേസാസ് സ്കൂളില്‍ തുടക്കമായി. വിനു ജോബ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്മാന് ജോമി ജോസഫ് അധ്യക്ഷത വഹിച്ചു.
സെന്റ് തെരേസാസ് സ്കൂള്‍ മാനേജര്‍ സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ ലിന്‍സി വലിയപ്ലാക്കല്‍, സ്കൂള്‍ പിന്‍സിപ്പല്‍ ഷിജി വര്‍ഗീസ്, എഇഒ കെ.എ. സുനിത, ഡിവൈഎസ്പി അഷാദ് എസ് എന്നിവര്‍ പ്രസംഗിച്ചു.
ചലച്ചിത്ര താരം സ്മിനു സിജോ മുഖ്യാതിഥിയായിരുന്നു. സംസ്കൃത കലോത്സവം മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാലിമ്മ ടോമിയും അറബിക് കലോത്സവം വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് വീണാ ദിലീപും നിര്‍വഹിച്ചു.