Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ChangedHeart

ഹൃദയപൂർവം 13 വർഷം! മാ​​റ്റി​​വ​​ച്ച ഹൃ​​ദ​​യ​​വു​​മാ​​യി ശ്രു​​തി 13 വ​​ർ​​ഷം പി​​ന്നി​​ട്ടു

കൊ​​ച്ചി: മാ​​റ്റി​​വ​​ച്ച ഹൃ​​ദ​​യ​​വു​​മാ​​യി 13 വ​​ർ​​ഷം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​തി​​ന്‍റെ അ​​തു​​ല്യ​​ച​​രി​​ത്രം കു​​റി​​ച്ച് പി​​റ​​വം ആ​​ര​​ക്കു​​ന്നം സ്വ​​ദേ​​ശി​​നി ശ്രു​​തി. സ്വ​​യം​​തൊ​​ഴി​​ലി​​ലൂ​​ടെ സാ​​ധാ​​ര​​ണ ജീ​​വി​​തം ന​​യി​​ക്കു​​ന്ന ശ്രു​​തി പൂ​​ർ​​ണ ആ​​രോ​​ഗ്യ​​വ​​തി​​യാ​​ണ്.

ഹൃ​​ദ​​യം ക്ര​​മാ​​തീ​​ത​​മാ​​യി വി​​ക​​സി​​ക്കു​​ന്ന ഡൈ​​ലേ​​റ്റ​​ഡ് കാ​​ര്‍ഡി​​യോ മ​​യോ​​പ്പ​​തി, ര​​ക്ത​​ധ​​മ​​നി​​ക​​ള്‍ ചു​​രു​​ങ്ങു​​ന്ന ട​​ക്ക​​യാ​​സു രോ​​ഗ​​ങ്ങ​​ളു​​ണ്ടാ​​യി​​രു​​ന്ന ശ്രു​​തി, 2013 ഓ​​ഗ​​സ്റ്റി​​ലാ​​ണ് എ​​റ​​ണാ​​കു​​ളം ലി​​സി ആ​​ശു​​പ​​ത്രി​​യി​​ല്‍ ഡോ. ​​ജോ​​സ് ചാ​​ക്കോ പെ​​രി​​യ​​പ്പു​​റ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ഹൃ​​ദ​​യം മാ​​റ്റി​​വ​​യ്ക്ക​​ല്‍ ശ​​സ്ത്ര​​ക്രി​​യ​​യ്ക്കു വി​​ധേ​​യ​​യാ​​യ​​ത്. അ​​പ​​ക​​ട​​ത്തെത്തുട​​ര്‍ന്ന് മ​​സ്തി​​ഷ്ക​​മ​​ര​​ണം സം​​ഭ​​വി​​ച്ച കോ​​ട്ട​​യം സ്വ​​ദേ​​ശി ലാ​​ലി​​ച്ച​​ന്‍റെ (ജോ​​സ​​ഫ് മാ​​ത്യു) ഹൃ​​ദ​​യ​​മാ​​ണ് ഇ​​പ്പോ​​ള്‍ ശ്രു​​തി​​യി​​ല്‍ മി​​ടി​​ക്കു​​ന്ന​​ത്.

ട​​ക്ക​​യാ​​സു ബാ​​ധി​​ത​​യാ​​യ വ്യ​​ക്തി​​യി​​ല്‍ ഏ​​ഷ്യ​​യി​​ല്‍ ആ​​ദ്യ​​മാ​​യി ന​​ട​​ന്ന വി​​ജ​​യ​​ക​​ര​​മാ​​യ ഹൃ​​ദ​​യം മാ​​റ്റി​​വ​​യ്ക്ക​​ല്‍ ശ​​സ്ത്ര​​ക്രി​​യ​​യാ​​യി​​രു​​ന്നു ശ്രു​​തി​​യു​​ടേ​​ത്.

ചി​​കി​​ത്സ​​യ്ക്കും വി​​ശ്ര​​മ​​ത്തി​​നും ശേ​​ഷം വി​​വി​​ധ ജോ​​ലി​​ക​​ള്‍ ചെ​​യ്ത ശ്രു​​തി ഇ​​പ്പോ​​ള്‍ സ്വ​​ന്ത​​മാ​​യി ജ്വ​​ല്ല​​റി മേ​​ക്കിം​​ഗ് ന​​ട​​ത്തു​​ക​​യാ​​ണ്. ഓ​​ണ്‍ലൈ​​നാ​​യി വാ​​ങ്ങു​​ന്ന വ​​സ്തു​​ക്ക​​ള്‍ ഉ​​പ​​യോ​​ഗി​​ച്ച് ആ​​ക​​ര്‍ഷ​​ക​​മാ​​യ ആ​​ഭ​​ര​​ണ​​ങ്ങ​​ള്‍ വീട്ടി​​ലി​​രു​​ന്ന് ശ്രു​​തി നി​​ര്‍മി​​ക്കും. അ​​ത് വി​​പു​​ല​​പ്പെ​​ടു​​ത്തി സ്വ​​ന്ത​​മാ​​യി ഒ​​രു സ്ഥാ​​പ​​നം ആ​​രം​​ഭി​​ക്കു​​ക​​യാ​​ണ് ശ്രു​​തി​​യു​​ടെ സ്വ​​പ്നം.

ലോ​​ക അ​​വ​​യ​​വ​​ദാ​​ന ദി​​ന​​മാ​​യ ഓ​​ഗ​​സ്റ്റ് 13ന് ​​പു​​തുഹൃ​​ദ​​യ​​വു​​മാ​​യി 13 വ​​ര്‍ഷം പൂ​​ര്‍ത്തി​​യാ​​ക്കി​​യ ശ്രു​​തി, ലി​​സി ആ​​ശു​​പ​​ത്രി​​യി​​ല്‍ ന​​ട​​ന്ന ച​​ട​​ങ്ങി​​ല്‍ കേ​​ക്ക് മു​​റി​​ച്ച് സ​​ന്തോ​​ഷം പ​​ങ്കി​​ട്ടു. ആ​​ശു​​പ​​ത്രി മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ഡോ. പോ​​ള്‍ ക​​രേ​​ട​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

ഡോ. ​​ജോ​​സ് ചാ​​ക്കോ പെ​​രി​​യ​​പ്പു​​റം, എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ര്‍മാ​​രാ​​യ ഫാ. ​​റോ​​ജ​​ന്‍ ന​​ങ്ങേ​​ലി​​മാ​​ലി​​ല്‍, ഫാ. ​​റെ​​ജു ക​​ണ്ണ​​മ്പു​​ഴ, ജോ​​യി​​ന്‍റ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​വ​​ര്‍ഗീ​​സ് അ​​മ്പ​​ല​​ത്തി​​ങ്ക​​ല്‍, ഡോ. ​​റോ​​ണി മാ​​ത്യു, ഡോ. ​​ജേ​​ക്ക​​ബ് ഏ​​ബ്ര​​ഹാം, ഡോ. ​​ഭാ​​സ്ക​​ര്‍ രം​​ഗ​​നാ​​ഥ​​ന്‍, ഡോ. ​​ജോ ജോ​​സ​​ഫ്, ഡോ. ​​ജീ​​വേ​​ഷ് തോ​​മ​​സ്, ഡോ.​​ജോ​​ബ് വി​​ല്‍സ​​ണ്‍, ഡോ. ​​ഗ്രേ​​സ് മ​​രി​​യ, ഡോ. ​​പി. മു​​രു​​ക​​ന്‍ എ​​ന്നി​​വ​​രും ശ്രു​​തി​​യു​​ടെ കു​​ടും​​ബാം​​ഗ​​ങ്ങ​​ളും പ​​ങ്കെ​​ടു​​ത്തു.

Latest News

Corehub Up