ചങ്ങനാശേരി: പാറേല്‍ മര്‍ത്ത് മറിയം ഇമ്മാക്കുലേറ്റ് ഷ്രൈന് ബസിലിക്കയിലെ നിത്യാരാധന കപ്പേളയുടെയും കുമ്പസാര വേദിയുടെയും വെഞ്ചരിപ്പ് മുന്‍ അപ്പസ്തോലിക് നുണ്‍ഷ്യോ മാര്‍ ജോര്‍ജ് കോച്ചേരി നിര്‍വഹിച്ചു. ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം സഹകാര്‍മികനായിരുന്നു.
വികാരി ജനറാള്‍മാരായ മോൺ. ആന്റണി എത്തയ്ക്കാട്ട്, മോൺ. മാത്യു ചങ്ങങ്കരി, മോൺ. സ്കറിയ കന്യാ കോണിൽ, പ്രൊക്യുറേറ്റര്‍ ഫാ.ആന്റണി മാളിയേക്കല്‍, വികാരി ഫാ. ജേക്കബ് വാരിക്കാട്ട്, ഫാ. ടെജി പുതുവീട്ടില്‍കളം തുടങ്ങി നിരവധി വൈദികരും സന്യസ്തരും മറ്റ് വിശ്വാസികളും ചടങ്ങില്‍ സംബന്ധിച്ചു. മര്‍ത്ത് മറിയം വലിയ പള്ളിയില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് കോട്ടയം ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു. പാറേല്‍ ഇടവകക്കാരായ വൈദികര്‍ സഹകാര്‍മികരായിരുന്നു.