Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chathannoor Panchayat

Kollam

ചാ​ത്ത​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ സു​ര​ക്ഷി​ത ഗ്രാ​മം പ​ദ്ധ​തി പ്ര​ഹ​സ​ന​മാ​കു​ന്നു

ചാ​ത്ത​ന്നൂ​ര്‍: പ​ഞ്ചാ​യ​ത്ത് ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വ​ഴി​ച്ച് ന​ട​പ്പി​ലാ​ക്കി​യ സു​ര​ക്ഷി​ത ഗ്രാ​മം മാ​ലി​ന്യ മു​ക്ത ഗ്രാ​മം പ​ദ്ധ​തി പ്രഹസ നമാ​കു​ന്നു.വ​ലി​യ അ​വ​കാ​ശ​വാ​ദ​ങ്ങ​ളോ​ടെ സ്ഥാ​പി​ച്ച സി​സി​ടി​വി കാ​മ​റ​ക​ള്‍ ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി മെ​യി​ന്‍റന​ന്‍​സ് എ​ന്ന പേ​രി​ല്‍ അ​ഴി​ച്ചു​മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ ആ​ഴ്ച​ക​ള്‍ പി​ന്നി​ട്ടി​ട്ടും ഇ​വ പു​ന​ഃസ്ഥാ​പി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ല.

കാ​മ​റ​ക​ള്‍ ഉ​ണ്ടാ​യി​രു​ന്ന സ​മ​യ​ത്തു​പോ​ലും കൃ​ത്യ​മാ​യ മോ​ണി​റ്റ​റിം​ഗ് സം​വി​ധാ​ന​മോ കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ളോ പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​തി​ന്‍റെ ഫ​ല​മാ​യി കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ച സ്ഥ​ല​ങ്ങ​ളി​ല്‍ ത​ന്നെ മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന ദ​യ​നീ​യ കാ​ഴ്ച​യാ​ണ് നി​ല​വി​ലു​ള്ള​ത്.നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളു​ടെ അ​ഭാ​വം സാ​മൂ​ഹ്യവി​രു​ദ്ധ​ര്‍​ക്ക് വ​ളം വ​ച്ചു​കൊ​ടു​ക്കു​ക​യാ​ണ്.

സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പടെ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ള്‍ നി​ത്യേ​ന യാ​ത്ര ചെ​യ്യു​ന്ന വ​ഴി​ക​ളാ​ണു​ള്ള​ത്. മാ​ലി​ന്യ നി​ക്ഷേ​പം മൂ​ല​മു​ള്ള ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പു​റ​മെ, തെ​രു​വുവി​ള​ക്കു​ക​ളു​ടെ അ​ഭാ​വ​വും നി​രീ​ക്ഷ​ണ കാ​മ​റ​ക​ളു​ടെ കു​റ​വും വ​ലി​യ സു​ര​ക്ഷാ ഭീ​ഷ​ണി​യാ​ണ് ഉ​യ​ര്‍​ത്തു​ന്ന​ത്.
പ​ദ്ധ​തി​യു​ടെ പേ​രി​ല്‍ ജ​ന​ങ്ങ​ളു​ടെ നി​കു​തി​പ്പ​ണം പാ​ഴാ​ക്കു​ന്ന ഇ​ത്ത​രം ന​ട​പ​ടി​ക​ള്‍ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല എ​ന്ന് ആ​യു​സ് വ​യോ​ജ​ന​അ​യ​ല്‍​കൂ​ട്ടം ആ​രോ​പി​ക്കു​ന്നു.

അ​ടി​യ​ന്ത​ര​മാ​യിന​ട​പ്പി​ലാ​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍
അ​ഴി​ച്ചു​മാ​റ്റി​യ കാ​മ​റ​ക​ള്‍ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ പു​ന​ഃസ്ഥാ​പി​ക്കു​ക. പ​ഞ്ചാ​യ​ത്ത് ഓ​ഫിസി​ല്‍ കേ​ന്ദ്രീ​കൃ​ത മോ​ണി​റ്റ​റിം​ഗ് സം​വി​ധാ​നം ആ​യു​സ് ശ​ക്തി​പ്പെ​ടു​ത്തു​ക. പൊ​തു​സ്ഥ​ല​ത്ത് മാ​ലി​ന്യം ത​ള്ളു​ന്ന​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന​മാ​യ നി​യ​മ​ന​ട​പ​ടി​ക​ളും പി​ഴ​യും ഈ​ടാ​ക്കു​ക. ഈ ​വ​ഴി​ക​ളി​ലെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ പൊലി​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കു​ക. അനാസ്ഥ തുടർ ന്നാൽ ജ​ന​കീ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കാനാണ് കാ​രം​കോ​ട് ആ​യു​സ് വ​യോ​ജ​ന അ​യ​ല്‍​ക്കൂ​ട്ടത്തിന്‍റെ തീരുമാനം.

 

Latest News

Corehub Up