Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ChatromKiGoonj

രാഹുലിന്‍റെ ഛാത്രോം കീ ​ഗൂ​ഞ്ജ് രാജ്യവ്യാപകമാക്കും

​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്തെ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ന്‍റെ​​​​യും വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ​​​​യും പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ ഉ​​​​യ​​​​ർ​​​​ത്തി​​​​ക്കാ​​​​ട്ടു​​​​ന്ന​​​​തി​​​​നാ​​​​യി ലോ​​​​ക്സ​​​​ഭാ പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി ആ​​​​രം​​​​ഭി​​​​ച്ച ഛാത്രോം കീ ​​​​ഗൂ​​​​ഞ്ജ് (വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ പ്ര​​​​തി​​​​ധ്വ​​​​നി) പ​​​​രി​​​​പാ​​​​ടി എ​​​​ല്ലാ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും വ്യാ​​​​പി​​​​പ്പി​​​​ക്കാ​​​​നൊ​​​​രു​​​​ങ്ങി കോ​​​​ൺ​​​​ഗ്ര​​​​സ്.

ഛാത്രോം കീ ​​​​ഗൂ​​​​ഞ്ജ് പ​​​​രി​​​​പാ​​​​ടി​​​​യു​​​​ടെ ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി 28 പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ വി​​​​വി​​​​ധ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ത്താ​​​​നാ​​​​ണു കോ​​​​ൺ​​​​ഗ്ര​​​​സ് പ​​​​ദ്ധ​​​​തി​​​​. നീ​​​​റ്റ് പ​​​​രീ​​​​ക്ഷാ ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ളെ​​​​ത്തു​​​​ട​​​​ർ​​​​ന്നു​​​​ള്ള പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ രാ​​​​ജ്യ​​​​ത്തെ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ തു​​​​റ​​​​ന്നു​​​​കാ​​​​ട്ടു​​​​ന്ന​​​​തി​​​​നാ​​​​യി രാ​​​​ഹു​​​​ൽ രാ​​​​ജ​​​​സ്ഥാ​​​​നി​​​​ൽ ആ​​​​രം​​​​ഭി​​​​ച്ച പ​​​​രി​​​​പാ​​​​ടി വ​​​​ൻ വി​​​​ജ​​​​യ​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണു കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ തീ​​​​രു​​​​മാ​​​​നം.

ഛാത്രോം കീ ​​​​ഗൂ​​​​ഞ്ജ് രാ​​​​ജ്യ​​​​വ്യാ​​​​പ​​​​ക​​​​മാ​​​​യി വി​​​​ക​​​​സി​​​​പ്പി​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞ മാ​​​​സം ചേ​​​​ർ​​​​ന്ന കോ​​​​ൺ​​​​ഗ്ര​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​സ​​​​മി​​​​തി​​​​യോ​​​​ഗ​​​​വും തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​രു​​​​ന്നു.

രാ​​​​ജ്യ​​​​ത്തെ വോ​​​​ട്ട​​​​ർ​​​​മാ​​​​രി​​​​ൽ നി​​​​ർ​​​​ണാ​​​​യ​​​​ക ശ​​​​ത​​​​മാ​​​​നം വ​​​​രു​​​​ന്ന വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളി​​​​ലേ​​​​ക്കും യു​​​​വാ​​​​ക്ക​​​​ളി​​​​ലേ​​​​ക്കും വി​​​​വി​​​​ധ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ക​​​​ക്ഷി​​​​ക​​​​ൾ അ​​​​ടു​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ യു​​​​വാ​​​​ക്ക​​​​ളു​​​​ടെ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ ഉ​​​​യ​​​​ർ​​​​ത്തി​​​​ക്കാ​​​​ട്ടു​​​​ന്ന നേ​​​​താ​​​​വെ​​​​ന്ന ഖ്യാ​​​​തി ഇ​​​​പ്പോ​​​​ൾ രാ​​​​ഹു​​​​ലി​​​​നു​​​​ണ്ടെ​​​​ന്നാ​​​​ണ് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ. ഛാത്രോം കീ ​​​​ഗൂ​​​​ഞ്ജിന്‍റെ അ​​​​ടു​​​​ത്ത വേ​​​​ദി ഈ ​​​​മാ​​​​സം 19ന് ​​​​മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ലെ ഇ​​​​ൻ​​​​ഡോ​​​​റി​​​​ലാ​​​​ണ്.

Latest News

Corehub Up