Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chavara Sub-district

Kollam

ച​വ​റ ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി

ച​വ​റ : ച​വ​റ ഉ​പ​ജി​ല്ല സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി. പ്ര​ധാ​ന വേ​ദി​യാ​യ ഗ​വ. എ​ച്ച്എ​സ്എ​സ് അ​യ്യ​ന്‍​കോ​യി​ക്ക​ല്‍ സ്‌​കൂ​ളി​ല്‍ ച​വ​റ ഉ​പ​ജി​ല്ലാ ഓ​ഫിസ​ര്‍ ടി.​കെ. അ​നി​ത പ​താ​ക ഉ​യ​ര്‍​ത്തി.

തു​ട​ര്‍​ന്ന് തെ​ക്ക​ന്‍ ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര മൈ​താ​ന​ത്തു നി​ന്ന് അ​യ്യ​ന്‍​കോ​യി​ക്ക​ല്‍ സ്‌​കൂ​ളി​ലേ​ക്കു​ള്ള ഘോ​ഷ​യാ​ത്ര നാ​ട​ക ര​ച​യി​താ​വ് മ​ണി​ലാ​ല്‍ ഫ്ലാഗ് ഓ​ഫ് ചെ​യ്തു.
ഘോ​ഷ​യാ​ത്ര​യി​ല്‍ വി​വി​ധ സ്‌​കൂ​ളി​ലെ കു​ട്ടി​ക​ളും ച​വ​റ ബി​ആ​ര്‍​സി​യു​ടെ കീ​ഴി​ല്‍ വ​രു​ന്ന ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളും പ​ങ്കെ​ടു​ത്തു. ക​ലോ​ത്സ​വ​ത്തി​ന്റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി നി​ര്‍​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷം​ല നൗ​ഷാ​ദ് അ​ധ്യ​ക്ഷ​യാ​യി. ഉ​ല്ലാ​സ് കോ​വൂ​ര്‍ എം​എ​ല്‍​എ ക​ലാ​പീ​ഠം തെ​ളി​യി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് എ​സ്.​ആ​ര്‍. അ​രു​ണ്‍​ബാ​ബു മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ക​ലോ​ത്സ​വ വേ​ദി​യി​ല്‍ ഒ​രു​ക്കി​യി​ട്ടു​ള്ള ട്രോ​ഫി കോ​ര്‍​ണ​ര്‍ ഉ​ദ്ഘാ​ട​ന​വും എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി നി​ര്‍​വ​ഹി​ച്ചു. ശാ​സ്താം​കോ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ശ്മി ര​ഞ്ജി​ത്ത്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​രാ​യ ര​ജ​നി സു​നി​ല്‍, വി​ജ​യ​ശ്രീ മം​ഗ​ള​ന്‍ എ​സ.് അ​നി​ല്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ദീ​പ ച​ന്ദ്ര​ന്‍, ആ​ര്‍. അ​രു​ണ്‍​രാ​ജ്, സ്വാ​ഗ​ത​സം​ഘം ചെ​യ​ര്‍​മാ​ന്‍ പാ​ല​യ്ക്ക​ല്‍ ഗോ​പ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫിസ​ര്‍ ടി.​കെ. അ​നി​ത സ്വാ​ഗ​ത​വും, സ്വാ​ഗ​ത​സം​ഘം ക​ണ്‍​വീ​ന​ര്‍ ബി​ജു എം. ​ഡാ​നി​യ​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു.

എ​ട്ടു വേ​ദി​ക​ളി​ല്‍ ന​ട​ക്കു​ന്ന ക​ലോ​ത്സ​വ​ത്തി​ല്‍ ഉ​പ​ജി​ല്ല​യി​ലെ 64 സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നാ​യി 3214 കു​ട്ടി​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്നു. 25ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

 

Latest News

Corehub Up