ചവറ ഉപജില്ല കലോത്സവത്തിന്റെ ഉദ്ഘാടനം എന്‍.കെ. പ്രേമചന്ദ്രന് എംപി നിര്‍വഹിക്കുന്നു.
ചവറ : ചവറ ഉപജില്ല സ്കൂള്‍ കലോത്സവത്തിന് തുടക്കമായി. പ്രധാന വേദിയായ ഗവ. എച്ച്എസ്എസ് അയ്യന്‍കോയിക്കല്‍ സ്കൂളില്‍ ചവറ ഉപജില്ലാ ഓഫിസര്‍ ടി.കെ. അനിത പതാക ഉയര്‍ത്തി.
തുടര്‍ന്ന് തെക്കന്‍ ഗുരുവായൂര്‍ ക്ഷേത്ര മൈതാനത്തു നിന്ന് അയ്യന്‍കോയിക്കല്‍ സ്കൂളിലേക്കുള്ള ഘോഷയാത്ര നാടക രചയിതാവ് മണിലാല്‍ ഫ്ലാഗ് ഓഫ് ചെയ്തു.
ഘോഷയാത്രയില്‍ വിവിധ സ്കൂളിലെ കുട്ടികളും ചവറ ബിആര്‍സിയുടെ കീഴില്‍ വരുന്ന ഭിന്നശേഷി കുട്ടികളും പങ്കെടുത്തു. കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം എന്‍.കെ. പ്രേമചന്ദ്രന് എംപി നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംല നൗഷാദ് അധ്യക്ഷയായി. ഉല്ലാസ് കോവൂര്‍ എംഎല്‍എ കലാപീഠം തെളിയിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ആര്. അരുണ്‍ബാബു മുഖ്യാതിഥിയായിരുന്നു.
കലോത്സവ വേദിയില്‍ ഒരുക്കിയിട്ടുള്ള ട്രോഫി കോര്‍ണര്‍ ഉദ്ഘാടനവും എന്‍.കെ. പ്രേമചന്ദ്രന് എംപി നിര്‍വഹിച്ചു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രശ്മി രഞ്ജിത്ത്, പഞ്ചായത്ത് പ്രസിഡന്റുമാരായ രജനി സുനില്‍, വിജയശ്രീ മംഗളന്‍ എസ.് അനില്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ദീപ ചന്ദ്രന്, ആര്. അരുണ്‍രാജ്, സ്വാഗതസംഘം ചെയര്മാന് പാലയ്ക്കല്‍ ഗോപന് എന്നിവര്‍ പ്രസംഗിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ ടി.കെ. അനിത സ്വാഗതവും, സ്വാഗതസംഘം കണ്‍വീനര്‍ ബിജു എം. ഡാനിയല്‍ നന്ദിയും പറഞ്ഞു.
എട്ടു വേദികളില്‍ നടക്കുന്ന കലോത്സവത്തില്‍ ഉപജില്ലയിലെ 64 സ്കൂളുകളില്‍ നിന്നായി 3214 കുട്ടികള്‍ പങ്കെടുക്കുന്നു. 25ന് വൈകുന്നേരം അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്യും.
Tags : Chavara Sub-district Nattuvishesham District News Haripad Sub-district School Arts Festival School Arts Festival