Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chavassery

Kannur

ചാ​വ​ശേ​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് ജി​ല്ല​യി​ലെ മി​ക​ച്ച ഹൈ​സ്‌​കൂ​ളി​നു​ള്ള അ​വാ​ർ​ഡ്

മ​ട്ട​ന്നൂ​ർ: ജി​ല്ല​യി​ലെ മി​ക​ച്ച ഹൈ​സ്‌​കൂ​ളി​നു​ള്ള പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ പെ​ർ​ഫോ​മ​ൻ​സ് അ​വാ​ർ​ഡ് ചാ​വ​ശേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​നു ല​ഭി​ച്ചു. സ്‌​കൂ​ളി​ലെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യാ​ണു പു​ര​സ്‌​കാ​രം. വി​ദ്യാ​ല​യ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ കു​റ​യു​മ്പോ​ൾ 197 പേ​രാ​ണ് ചാ​വ​ശേ​രി സ്‌​കൂ​ളി​ൽ പു​തു​താ​യി എ​ത്തി​യ​ത്. ജി​ല്ല​യി​ലെ 186 ഹൈ​സ്‌​കൂ​ളു​ക​ളി​ൽ നി​ന്നാ​ണു ചാ​വ​ശേ​രി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലു​ള്ള വി​ദ്യാ​ല​യ​ത്തി​ൽ "ഐ​ഡി​യ' എ​ന്ന പേ​രി​ലു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് അ​വാ​ർ​ഡി​ന് അ​ർ​ഹ​മാ​ക്കി​യ​ത്. അ​ടി​സ്ഥാ​ന​ശേ​ഷി വി​ക​സ​ന പ​രി​പാ​ടി, പ​ഠ​ന പ​രി​പോ​ഷ​ണ പ​രി​പാ​ടി, കൗ​ൺ​സ​ലിം​ഗ്, മെ​ഗാ ഗൃ​ഹ​സ​ന്ദ​ർ​ശ​നം, പ​ങ്കാ​ളി​ത്ത ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി, പ്രാ​ദേ​ശി​ക മി​ക​വ് കൂ​ട്ടാ​യ്മ തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളാ​ണു ന​ട​പ്പാ​ക്കി​യ​ത്. ന​ഗ​ര​സ​ഭ​യു​ടെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് സ്‌​കൂ​ൾ മു​റ്റം ഇ​ന്‍റ​ർ​ലോ​ക്ക്, ശി​ശു​സൗ​ഹൃ​ദ ഫ​ർ​ണി​ച്ച​റു​ക​ൾ, ശൗ​ചാ​ല​യം, ക്ലാ​സ്മു​റി​ക​ൾ, ശ​ബ്ദ​സം​വി​ധാ​നം, ബി​രി​യാ​ണി ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ച്ച​ഭ​ക്ഷ​ണം എ​ന്നി​വ​യും ഏ​ർ​പ്പെ​ടു​ത്തി. ഇ​രി​ട്ടി ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വി. ​വി​നോ​ദ്കു​മാ​ർ, കൗ​ൺ​സി​ല​ർ സി.​എം. ര​മ്യ, പ്രി​ൻ​സി​പ്പ​ൽ മ​ൻ​സൂ​ർ കി​ണാ​ക്കൂ​ൽ, മു​ഖ്യാ​ധ്യാ​പ​ക​ൻ സി.​എ. അ​ബ്ദു​ൾ​ഗ​ഫൂ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​ശ്രീ​നി​വാ​സ​ൻ തു​ട​ങ്ങി​യ​വ​രാ​ണു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

Latest News

Corehub Up