ചേലക്കര: ചേലക്കര ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മെറിറ്റ് ഡേ സംഘടിപ്പിച്ചു. കെ. രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്തു. നവജ്യോതി എഡ്യൂക്കേഷണൽ ഏജൻസി കോർപറേറ്റ് മാനേജരും പ്രൊവിൻഷ്യൽ സുപ്പീരിയറുമായ സിസ്റ്റർ ജെസിൻ തെരേസ് അധ്യക്ഷത വഹിച്ചു. ചേലക്കര പഞ്ചായത്ത് പ്രസിഡന്റ് ടി. ഗോപാലകൃഷ്ണൻ മുഖ്യാതിഥിയായി.
പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയ ശതമാനം നേടിയതിന് ശിവൻ സ്മാരക ട്രസ്റ്റിന്റെ അവാർഡ് പ്രിൻസിപ്പൽ സിസ്റ്റർ ജ്യോതി മരിയയ്ക്ക് സമർപ്പിച്ചു. പിടിഎ പ്രസിഡന്റ് എം. ജെ.റെജി, സ്റ്റാഫ് പ്രതിനിധി ടീനു തോമസ് പി. എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ജ്യോതി മരിയ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നീതു വിൻസെന്റ് നന്ദി രേഖപ്പെടുത്തി.