ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിലെ നിര്‍ണായക പോരാട്ടത്തില്‍ ആഴ്സണല്‍ എഫ്സിക്കു ജയം. ഹോം ഗ്രൗണ്ടില്‍ ആഴ്സണല്‍ 2-1ന് ചെല്‍സി എഫ്സിയെ തോല്‍പ്പിച്ചു.
മറ്റു മത്സരങ്ങളില്‍ ഫുള്‍ഹാം 2-1ന് ടോട്ടന്‍ഹാമിനെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 2-1ന് ക്രിസ്റ്റല്‍ പാലസിനെയും കീഴടക്കി. ബ്രൈറ്റണ് ഇതേ വ്യത്യാസത്തില്‍ നോട്ടിംഗ്ഹാമിനെയും തോല്‍പ്പിച്ചു.
ലീഗില്‍ 29 മത്സരങ്ങളില്‍നിന്ന് 64 പോയിന്റുമായി ആഴ്സണല്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. മാഞ്ചസ്റ്റര്‍ സിറ്റി (59), മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (51) ടീമുകളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.