ചെമ്പ്: ചെമ്പിലരയൻ ബോട്ട് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മുറിഞ്ഞപുഴയിൽ നടന്നു വരുന്ന ജലോത്സവം 27ന് നടക്കും. സംഘാടക സമിതി രൂപീകരണം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുറിഞ്ഞപുഴ ജഗദംബിക അന്നദാന മണ്ഡപത്തിൽ നടക്കും.
ചെമ്പിലരയൻ ബോട്ട് ക്ലബ് സെക്രട്ടറി കെ.കെ. രമേശന്റെ അധ്യക്ഷതയിൽ നടന്ന യോഗം പ്രസിഡന്റ് എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. മധ്യമേഖല ബോട്ട് ക്ലബ് അസോസിയേഷൻ ചെമ്പിലരയൻ ജലോത്സവം 27ന് നടത്താൻ അനുവാദം നൽകിയതായി പ്രസിഡന്റ് യോഗത്തിൽ പറഞ്ഞു.
ചീഫ് അന്പയർ കുമ്മനം അഷ്റഫ്, ട്രഷറർ കെ.എസ്. രത്നാകരൻ, പി.എ. രാജപ്പൻ, അബ്ദുൽ ജലീൽ തുടങ്ങിയവർ സംബന്ധിച്ചു.