Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chemmanad Stolen

Kasaragod

ചെ​മ്മ​നാ​ട് വീ​ടി​ന്‍റെ ഗേ​റ്റ് മോഷണം ​പോ​യി

കാ​സ​ർ​ഗോ​ഡ്: ക​ള്ള​ന്മാ​ർ വ​രാ​തി​രി​ക്കാ​ൻ വീ​ടി​ന്‍റെ ഗേ​റ്റ​ട​ച്ചു​പൂ​ട്ടി സു​ര​ക്ഷി​ത​മാ​ക്കു​ന്ന​വ​രാ​ണ് ന​മ്മ​ളി​ലേ​റെ​യും. പ​ക്ഷേ ഗേ​റ്റു​ത​ന്നെ ക​ള്ള​ൻ​മാ​ർ എ​ടു​ത്തു​കൊ​ണ്ടു​പോ​യാ​ൽ എ​ന്തു​ചെ​യ്യു​മെ​ന്ന ചോ​ദ്യ​മാ​ണ് ചെ​മ്മ​നാ​ട് കൂ​വ​ത്തൊ​ട്ടി​യി​ൽ നി​ന്നു കേ​ൾ​ക്കു​ന്ന​ത്.

കൂ​വ​ത്തൊ​ട്ടി​യി​ലെ വി.​കെ. ജ​യ​നാ​രാ​യ​ണ​ൻ ന​മ്പ്യാ​രു​ടെ വീ​ടി​ന്‍റെ ചെ​റി​യ ഗേ​റ്റാ​ണ് ക​ള്ള​ൻ​മാ​ർ എ​ടു​ത്തു​കൊ​ണ്ടു​പോ​യ​ത്. വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​തി​നു​ള്ള വ​ലി​യ ഗേ​റ്റി​നൊ​പ്പം ആ​ളു​ക​ൾ​ക്ക് ക​ട​ന്നു​വ​രാ​ൻ​വേ​ണ്ടി മാ​ത്രം സ്ഥാ​പി​ച്ച ഗേ​റ്റാ​യി​രു​ന്നു ഇ​ത്. ക​ഴി​ഞ്ഞ ഒ​ക്‌ടോ​ബ​ർ 27ന് ​വൈ​കി​ട്ട് ഗേ​റ്റ​ട​യ്ക്കാ​നാ​യി ചെ​ന്ന​പ്പോ​ഴാ​ണ് ഗേ​റ്റു​ത​ന്നെ അ​വി​ടെ​യി​ല്ലെ​ന്നു ക​ണ്ട​ത്. അ​ടു​ത്തു​ള്ള വീ​ട്ടി​ലെ സി​സി​ടി​വി കാ​മ​റ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഗേ​റ്റ് ര​ണ്ടു​പേ​ർ ചേ​ർ​ന്ന് ഒ​രു സ്കൂ​ട്ട​റി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യം കി​ട്ടി. ഈ ​ദൃ​ശ്യം സ​ഹി​തം വീ​ട്ടു​കാ​ർ മേ​ൽ​പ​റ​മ്പ് പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

ദൃ​ശ്യ​ത്തി​ൽ കാ​ണു​ന്ന ആ​ളു​ക​ളു​ടെ വി​വ​ര​മോ വാ​ഹ​ന ന​മ്പ​റോ ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്നാ​ണ് സൂ​ച​ന.

Latest News

Corehub Up