മാന്നാർ: നായർ സമാജം സ്കൂളിൽ 14 മുതൽ 18 വരെ നടക്കുന്ന ചെങ്ങന്നൂർ ഉപജില്ലാ കലോത്സവത്തിന്റെ പന്തൽ കാൽനാട്ടുകർമം നടന്നു. ജില്ലാ പഞ്ചായത്ത് മെംബർ ജി. കൃഷ്ണകുമാർ കാൽനാട്ട് കർമം നിർവഹിച്ചു.
സ്റ്റേജ് ആൻഡ് പന്തൽ കമ്മിറ്റി കൺവീനർ അനസ് എം. അഷ്റഫ്, ഗ്രാമപഞ്ചായത്ത് അംഗം ശാന്തിനി ബാലകൃഷ്ണൻ, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ എച്ച്. റീന, മേളയുടെ ജനറൽ കൺവീനർ വി. മനോജ്, ജോ. കൺവീനർ വി.ആർ. ശോഭനദേവി, സംഘടനാ പ്രതിനിധികളായ കെ.എം. ജോസഫ് മാത്യു, എസ്. വിജയകുമാർ എന്നിവർ പ്രസംഗിച്ചു.
ആറ് വേദികളിലായി ഉപജില്ലയിലെ ഒന്നു മുതൽ പന്ത്രണ്ടാംതരം വരെയുള്ള 4000ത്തിലധികം കലാപ്രതിഭകൾ പങ്കെടുക്കും.