വള്ളിച്ചിറ: ചെറുകര സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ പരിശുദ്ധ മാതാവിന്റെ സമര്‍പ്പണ തിരുനാള്‍ ആരംഭിച്ചു. ഇന്നലെ നടന്ന ഇടവക ദിനാചരണം ഫ്രാന്‍സീസ് ജോര്‍ജ് എം പി ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ.മൈക്കിള്‍ വെട്ടിക്കാട്ട് അധ്യക്ഷത വഹിച്ചു.
വികാരി ഫാ.ജോര്‍ജ് പുതുപറമ്പില്‍, ഡോ.ടി.സി.തങ്കച്ചന്, ബിനു ബേബി എന്നിവര്‍ പ്രസംഗിച്ചു. വിവാഹത്തിന്റെ ജൂബിലി ആഘോഷിക്കുന്നവരെ ആദരിച്ചു. ലോഗോസ് ക്വിസ് സമ്മാനവിതരണവും നടന്നു.
ഇന്ന് വൈകുന്നേരം അഞ്ചിന് കൊടിയേറ്റ്. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, സെമിത്തേരി സന്ദര്‍ശനം. നാളെ രാവിലെ 6.30 നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് പ്രദക്ഷിണം. രാത്രി 9.30 ന് ഫ്യൂഷന്‍.പ്രധാന തിരുനാള്‍ ദിനമായ 22 ന് രാവിലെ ഏഴിനും 10നും വിശുദ്ധ കുര്‍ബാന. 12.30 ന് പ്രദക്ഷിണം. രാത്രി ഏഴിന് മ്യൂസിക്കല്‍ നൈറ്റ്.