Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cherukattur

Wayanad

ചെ​റു​കാ​ട്ടൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി തി​രു​നാ​ളും പ്ലാ​റ്റി​നം ജൂ​ബി​ലി സ​മാ​പ​ന​വും

ചെ​റു​കാ​ട്ടൂ​ർ: ചെ​റു​കാ​ട്ടൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ഇ​ട​വ​ക​യി​ൽ ഒ​രു വ​ർ​ഷം നീ​ണ്ടു നി​ന്ന പ്ലാ​റ്റി​നം ജൂ​ബി​ലി സ​മാ​പ​നാ​ഘോ​ഷ​ങ്ങ​ൾ​ക്കും ഇ​ട​വ​ക തി​രു​നാ​ളി​നും 11ന് ​വൈ​കു​ന്നേ​രം 4.15ന് ​വി​കാ​രി ഫാ. ​ജോ​സ് ക​പ്യാ​രു​മ​ല​യി​ൽ കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന വി​ശു​ദ്ധ​കു​ർ​ബാ​ന​യ്ക്ക് ഗ്വാ​ണ്ട്വാ രൂ​പ​ത ബി​ഷ​പ് മാ​ർ അ​ഗ​സ്റ്റി​ൻ മ​ഠ​ത്തി​ക്കു​ന്നേ​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
ആ​റി​ന് ഇ​ട​വ​ക​യി​ലെ 75 വ​നി​ത​ക​ൾ ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ക്കു​ന്ന മെ​ഗാ മാ​ർ​ഗം​ക​ളി​യും ന​ട​ക്കും. 12 മു​ത​ൽ 18 വ​രെ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 4.15ന് ​വി​ശു​ദ്ധ​കു​ർ​ബാ​ന, നൊ​വേ​ന.

18ന് ​വി​ശു​ദ്ധ​കു​ർ​ബാ​ന​യ്ക്ക് ശേ​ഷം ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജൂ​ബി​ലി സ്മാ​ര​ക ഭ​വ​ന​ങ്ങ​ളു​ടെ താ​ക്കോ​ൽ​ദാ​ന​വും സു​വ​നീ​ർ പ്ര​കാ​ശ​ന​വും മ​ന്ത്രി ഒ.​ആ​ർ. കേ​ളു നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് ഇ​ട​വ​ക​യി​ലെ 75 ഗാ​യ​ക​ർ ചേ​ർ​ന്നു​ള്ള ജൂ​ബി​ലി ഗാ​നാ​ലാ​പ​ന​വും ക​ലാ​സ​ന്ധ്യ​യും സ്നേ​ഹ​വി​രു​ന്നും ന​ട​ക്കും.

പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​ങ്ങ​ളാ​യ 19ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ഗ്രോ​ട്ടോ വെ​ഞ്ച​രി​പ്പി​നും തി​രു​നാ​ൾ ഗാ​ന​പൂ​ജ​യ്ക്കും ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് കാ​പ്പും​ചാ​ൽ കു​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. ദി​വ്യ​കാ​രു​ണ്യ ആ​ശീ​ർ​വാ​ദം. ആ​കാ​ശ​വി​സ്മ​യം. തു​ട​ർ​ന്ന് നാ​ട​കം.

20ന് ​രാ​വി​ലെ ഒ​ന്പ​തി​ന് ജൂ​ബി​ലി സ​മാ​പ​നം. 10ന് ​ന​ട​ക്കു​ന്ന തി​രു​നാ​ൾ ഗാ​ന​പൂ​ജ​യ്ക്ക് മാ​ന​ന്ത​വാ​ടി ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ഇ​ട​വ​ക ജ​നം ത​യാ​റാ​ക്കി​യ ബൈ​ബി​ൾ കൈ​യെ​ഴു​ത്ത് പ്ര​തി സ​മ​ർ​പ്പ​ണം. ജൂ​ബി​ലി ഗാ​നാ​ലാ​പ​നം, പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച​ഭ​ക്ഷ​ണം. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് കൊ​ടി​യി​റ​ക്കും. ജൂ​ബി​ലി തി​രു​നാ​ൾ മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന യോ​ഗം വി​കാ​രി ഫാ. ​ജോ​സ് ക​പ്യാ​രു​മ​ല​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​അ​മ​ൽ മ​ന്ത്രി​ക്ക​ൽ, ഷാ​ജി ഇ​ട​യ​ക്കൊ​ണ്ടാ​ട്ട്, ജോ​ർ​ജ് ഊ​രാ​ശേ​രി, സ​ണ്ണി മൂ​ല​ക്ക​ര, സ​ണ്ണി ചെ​റു​കാ​ട്ട്, ബെ​ന്നി കു​ന്നേ​ൽ, മാ​ർ​ട്ടി​ൻ കു​ഴി​മു​ളി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up