Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chethippuzha Hospital

ചെത്തിപ്പുഴ ആശുപത്രിയില്‍ തലച്ചോറിന്‍റെയും നട്ടെല്ലിന്‍റെയും ശസ്ത്രക്രിയയ്ക്ക് ന്യൂറോ നാവിഗേഷന്‍ സിസ്റ്റം

ച​​​ങ്ങ​​​നാ​​​ശേ​​​രി: ചെ​​​ത്തി​​​പ്പു​​​ഴ സെ​ന്‍റ് തോ​​​മ​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ത​​​ല​​​ച്ചോ​​​റി​​​ന്‍റെ​​​യും ന​​​ട്ടെ​​​ല്ലി​​​ന്‍റെ​​​യും ശ​​​സ്ത്ര​​​ക്രി​​​യക​​​ള്‍ക്ക് ന്യൂ​​​റോ നാ​​​വി​​​ഗേ​​​ഷ​​​ന്‍ സി​​​സ്റ്റം. സ​​​ര്‍ജി​​​ക്ക​​​ല്‍ ജി​​​പി​​​എ​​​സ് ആ​​​യി പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന അ​​​ത്യാ​​​ധു​​​നി​​​ക കം​​​പ്യൂ​​​ട്ട​​​ര്‍ സാ​​​ങ്കേ​​​തി​​​കവി​​​ദ്യ​​​യാ​​​ണി​​​ത്. ക​​​നേ​​​ഡി​​​യ​​​ന്‍ ടെ​​​ക്‌​​​നോ​​​ള​​​ജി​​​യി​​​ല്‍ അ​​​ധി​​​ഷ്ഠി​​​ത​​​മാ​​​യ നാ​​​വി​​​ഗേ​​​ഷ​​​ന്‍ സി​​​സ്റ്റ​​​ത്തി​​​ല്‍ ബ്രെ​​​യി​​​ന്‍ മാ​​​പ്പിം​​​ഗി​​​നു​​​ള്ള സൗ​​​ക​​​ര്യ​​​വു​​​മു​​​ണ്ട്.

ശ​​​സ്ത്ര​​​ക്രി​​​യ​​​ക​​​ള്‍ മൂ​​​ന്‍കൂട്ടി പ്ലാന്‍്‍ ചെ​​​യ്ത് കൃ​​​ത്യ​​​ത ഉ​​​റ​​​പ്പു വ​​​രു​​​ത്താ​​​നും മ​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്ന ട്യൂ​​​മ​​​റു​​​ക​​​ളു​​​ടെ സ്ഥാ​​​നം നി​​​ര്‍ണ​​​യി​​​ക്കാ​​​നും കൂ​​​ടു​​​ത​​​ല്‍ വ്യ​​​ക്ത​​​ത​​​യോ​​​ടെ ശ​​​സ്ത്ര​​​ക്രി​​​യ പൂ​​​ര്‍ത്തി​​​യാ​​​ക്കാ​​​നും ശ​​​സ്ത്ര​​​ക്രി​​​യ​​​യു​​​ടെ സ​​​മ​​​യം കു​​​റ​​​യ്ക്കാ​​​നും ഈ ​​​ഘ​​​ട്ട​​​ത്തി​​​ലു​​​ണ്ടാ​​​കാ​​​വു​​​ന്ന ര​​​ക്ത​​​ന​​​ഷ്ടം, സ​​​ങ്കീ​​​ര്‍ണ​​​ത​​​ക​​​ള്‍ എ​​​ന്നി​​​വ ഒ​​​ഴി​​​വാ​​​ക്കാ​​​നും ശ​​​സ്ത്ര​​​ക്രി​​​യാ​​​ന​​​ന്ത​​​ര​​​മു​​​ള്ള ചി​​​കി​​​ത്സാ കാ​​​ല​​​യ​​​ള​​​വ് കു​​​റ​​​യ്ക്കാ​​​നും ചി​​​കി​​​ത്സ വേ​​​ഗ​​​ത്തി​​​ലാ​​​ക്കാനും ഈ ​​​സി​​​സ്റ്റ​​​ത്തി​​​ന് ക​​​ഴി​​​യും.

ചെ​​​ത്തി​​​പ്പു​​​ഴ സെ​​​ന്‍റ് തോ​​​മ​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ഡി​​​പ്പാ​​​ര്‍ട്ട്മെ​​​ന്‍റ് ഓ​​​ഫ് ന്യൂ​​​റോ സ​​​ര്‍ജ​​​റി​​​യി​​​ല്‍ ഡോ. ​​​സാ​​​ജ​​​ന്‍ എം. ​​​ജോ​​​ര്‍ജ്, ന്യൂ​​​റോ മെ​​​ഡി​​​സി​​​ന്‍ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ പ്ര​​​ഫ. ഡോ. ​​​ക​​​ബീ​​​ര്‍ കെ.​​​എ., ഡോ. ​​​ഭാ​​​ഗ്യ എ​​​സ്., ഡോ. ​​​റ്റി​​​നോ ബേ​​​ബി എ​​​ന്നി​​​വ​​​രു​​​ടെ സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​ണ്.

സെ​​​ന്‍റ് തോ​​​മ​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ 24 മ​​​ണി​​​ക്കൂ​​​റും ന്യൂ​​​റോ സ​​​ര്‍ജ​​​ന്‍റെ​​​യും ന്യൂ​​​റോ​​​മെ​​​ഡി​​​സി​​​ന്‍റെ​​​യും സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​ണെ​​​ന്ന് ഹോ​​​സ്പി​​​റ്റ​​​ല്‍ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ജയിംസ് പി. ​​​കു​​​ന്ന​​​ത്ത് അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up