ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ തലച്ചോറിന്റെയും നട്ടെല്ലിന്റെയും ശസ്ത്രക്രിയകള്‍ക്ക് ന്യൂറോ നാവിഗേഷന്‍ സിസ്റ്റം. സര്‍ജിക്കല്‍ ജിപിഎസ് ആയി പ്രവര്‍ത്തിക്കുന്ന അത്യാധുനിക കംപ്യൂട്ടര്‍ സാങ്കേതികവിദ്യയാണിത്. കനേഡിയന്‍ ടെക്നോളജിയില്‍ അധിഷ്ഠിതമായ നാവിഗേഷന്‍ സിസ്റ്റത്തില്‍ ബ്രെയിന്‍ മാപ്പിംഗിനുള്ള സൗകര്യവുമുണ്ട്.
ശസ്ത്രക്രിയകള്‍ മൂന്‍കൂട്ടി പ്ലാന്‍് ചെയ്ത് കൃത്യത ഉറപ്പു വരുത്താനും മറഞ്ഞിരിക്കുന്ന ട്യൂമറുകളുടെ സ്ഥാനം നിര്‍ണയിക്കാനും കൂടുതല്‍ വ്യക്തതയോടെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനും ശസ്ത്രക്രിയയുടെ സമയം കുറയ്ക്കാനും ഈ ഘട്ടത്തിലുണ്ടാകാവുന്ന രക്തനഷ്ടം, സങ്കീര്‍ണതകള്‍ എന്നിവ ഒഴിവാക്കാനും ശസ്ത്രക്രിയാനന്തരമുള്ള ചികിത്സാ കാലയളവ് കുറയ്ക്കാനും ചികിത്സ വേഗത്തിലാക്കാനും ഈ സിസ്റ്റത്തിന് കഴിയും.
ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ന്യൂറോ സര്‍ജറിയില്‍ ഡോ. സാജന് എം. ജോര്‍ജ്, ന്യൂറോ മെഡിസിന് വിഭാഗത്തില്‍ പ്രഫ. ഡോ. കബീര്‍ കെ.എ., ഡോ. ഭാഗ്യ എസ്., ഡോ. റ്റിനോ ബേബി എന്നിവരുടെ സേവനം ലഭ്യമാണ്.
സെന്റ് തോമസ് ആശുപത്രിയില്‍ 24 മണിക്കൂറും ന്യൂറോ സര്‍ജന്റെയും ന്യൂറോമെഡിസിന്റെയും സേവനം ലഭ്യമാണെന്ന് ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജയിംസ് പി. കുന്നത്ത് അറിയിച്ചു.
Tags : Neuronavigation system surgery Chethippuzha Hospital brain Spine