Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chicago St. Marys Church

America

ക്നാ​നാ​യ റീ​ജി​യ​ൺ വി​വാ​ഹ ഒ​രു​ക്ക കോ​ഴ്സ് ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സി​ൽ

ഷി​ക്കാ​ഗോ: ക്നാ​നാ​യ റീ​ജി​യ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വാ​ഹ ജീ​വി​ത​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​വാ​ൻ ഒ​രു​ങ്ങു​ന്ന യു​വ​തീ​യു​വാ​ക്ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന വി​വാ​ഹ ഒ​രു​ക്ക കോ​ഴ്സ് മോ​ർ​ട്ട​ൻ ഗ്രൊ​വി​ലു​ള്ള സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ (7800 Lyons St, Morton Grove, IL 60053) ഈ ​മാ​സം ആ​റ് മു​ത​ൽ എ​ട്ട് വ​രെ തീ​യ​തി​ക​ളി​ൽ ന​ട​ത്തു​ന്നു.

ആ​റി​ന് വൈ​കു​ന്നേ​രം നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന കോ​ഴ്സ് എ​ട്ടി​ന് ഉ​ച്ച​യ്ക്ക് 12ന് ​സ​മാ​പി​ക്കും. വൈ​വാ​ഹി​ക ജീ​വി​ത​ത്തി​ൽ അ​റി​ഞ്ഞി​രി​ക്കേ​ണ്ട നി​ര​വ​ധി വി​ഷ​യ​ങ്ങ​ളെ കു​റി​ച്ച് നി​ര​വ​ധി പ്ര​മു​ഖ വ്യ​ക്തി​ക​ൾ സം​സാ​രി​ക്കും.

ക്നാ​നാ​യ റീ​ജി​യ​ൻ ഡ​യ​റ​ക്ട​റും വി​കാ​രി ജ​ന​റ​ലു​മാ​യ ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ, സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ പ​ള്ളി വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ, ഫാ. ​ബി​പി ത​റ​യി​ൽ, ഫാ​മി​ലി ക​മ്മി​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ ടോ​ണി പു​ല്ലാ​പ്പ​ള്ളി​ൽ, ബെ​ന്നി കാ​ഞ്ഞി​ര​പ്പാ​റ, ജ​യ കു​ള​ങ്ങ​ര, അ​ജി​മോ​ൾ പു​ത്ത​ൻ​പു​ര​യി​ൽ, ആ​ൻ​സി ചേ​ല​ക്ക​ൽ, ഷി​ബു & നി​മി​ഷ ക​ള​ത്തി​കൊ​ട്ടി​ൽ, ലി​നു പ​ടി​ക്ക​പ്പ​റ​മ്പി​ൽ, സി​നു സു​നി​ൽ ക​ണ്ണാ​ര​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

 

Latest News

Corehub Up