x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്നാ​നാ​യ റീ​ജി​യ​ൺ വി​വാ​ഹ ഒ​രു​ക്ക കോ​ഴ്സ് ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സി​ൽ

റോ​യി ചേ​ല​മ​ല​യി​ൽ
Published: March 2, 2026 03:46 PM IST | Updated: March 2, 2026 03:48 PM IST

ഷി​ക്കാ​ഗോ: ക്നാ​നാ​യ റീ​ജി​യ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വാ​ഹ ജീ​വി​ത​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​വാ​ൻ ഒ​രു​ങ്ങു​ന്ന യു​വ​തീ​യു​വാ​ക്ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന വി​വാ​ഹ ഒ​രു​ക്ക കോ​ഴ്സ് മോ​ർ​ട്ട​ൻ ഗ്രൊ​വി​ലു​ള്ള സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ (7800 Lyons St, Morton Grove, IL 60053) ഈ ​മാ​സം ആ​റ് മു​ത​ൽ എ​ട്ട് വ​രെ തീ​യ​തി​ക​ളി​ൽ ന​ട​ത്തു​ന്നു.

ആ​റി​ന് വൈ​കു​ന്നേ​രം നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന കോ​ഴ്സ് എ​ട്ടി​ന് ഉ​ച്ച​യ്ക്ക് 12ന് ​സ​മാ​പി​ക്കും. വൈ​വാ​ഹി​ക ജീ​വി​ത​ത്തി​ൽ അ​റി​ഞ്ഞി​രി​ക്കേ​ണ്ട നി​ര​വ​ധി വി​ഷ​യ​ങ്ങ​ളെ കു​റി​ച്ച് നി​ര​വ​ധി പ്ര​മു​ഖ വ്യ​ക്തി​ക​ൾ സം​സാ​രി​ക്കും.

ക്നാ​നാ​യ റീ​ജി​യ​ൻ ഡ​യ​റ​ക്ട​റും വി​കാ​രി ജ​ന​റ​ലു​മാ​യ ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ, സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ പ​ള്ളി വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ, ഫാ. ​ബി​പി ത​റ​യി​ൽ, ഫാ​മി​ലി ക​മ്മി​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ ടോ​ണി പു​ല്ലാ​പ്പ​ള്ളി​ൽ, ബെ​ന്നി കാ​ഞ്ഞി​ര​പ്പാ​റ, ജ​യ കു​ള​ങ്ങ​ര, അ​ജി​മോ​ൾ പു​ത്ത​ൻ​പു​ര​യി​ൽ, ആ​ൻ​സി ചേ​ല​ക്ക​ൽ, ഷി​ബു & നി​മി​ഷ ക​ള​ത്തി​കൊ​ട്ടി​ൽ, ലി​നു പ​ടി​ക്ക​പ്പ​റ​മ്പി​ൽ, സി​നു സു​നി​ൽ ക​ണ്ണാ​ര​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

 

K-Rail Survey

ഈ ​വ​ർ​ഷ​മോ തു​ട​ർവ​ർഷ​ങ്ങ​ളി​ലോ വി​വാ​ഹം ക​ഴി​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ യു​വ​തീയു​വാ​ക്ക​ളും ഈ ​അ​വ​സ​രം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് ക്നാ​നാ​യ റീ​ജി​യ​ൺ ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ, വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ എ​ന്നി​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.

അ​മേ​രി​ക്ക​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും കാ​ന​ഡ​യി​ൽ നി​ന്നും നി​ര​വ​ധി യു​വ​തീയു​വാ​ക്ക​ൾ ഇ​തി​നോ​ട​കം ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ഇ​നി​യും ര​ജി​സ്റ്റ​ർ ചെ​യ്യി​വാ​ൻ താത്പര്യമുള്ള​വ​ർ ടോ​ണി പു​ല്ലാ​പ്പ​ള്ളി​യെ 1630 205 5078 എ​ന്ന ഫോ​ൺ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.

മൂ​ന്നു ദി​വ​സ​ത്തെ ഈ ​കോ​ഴ്സി​ന് അ​സി​സ്റ്റന്‍റ് വി​കാ​രി ഫാ. ​അ​നീ​ഷ് മാ​വേ​ലി​പു​ത്തെ​ൻ​പു​ര​യി​ൽ, സി. ​സി​ൽ​വേ​റി​യ​സ്, സി. ​ജെ​സി​ന, കൈ​ക്കാ​ര​ന്മാ​രാ​യ സേ​വ്യ​ർ ന​ടു​പ്പ​റ​മ്പി​ൽ, ജോ​ബി പോ​ള​ക്ക​ൽ, മ​ജോ കു​ന്ന​ശേ​രി, ഫെ​ലി​ക്സ് പാ​ല​ക​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

Tags : Knanaya Region Wedding Preparation Course Chicago St. Marys Church USA

Recent News

Corehub Up