Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chicago SyroMalabar Dioceses

Europe

വി​ശ്വാ​സ​ദീ​പ്തി​യി​ൽ ഷി​ക്കാ​ഗോ; സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ര​ജ​ത​ജൂ​ബി​ലി ക​ൺ​വെ​ൻ​ഷ​ന് തു​ട​ക്കം

ഷി​ക്കാ​ഗോ: ഭാ​ര​ത​ത്തി​ന് പു​റ​ത്തു​ള്ള ആ​ദ്യ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യാ​യ ഷി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് രൂ​പ​ത​യു​ടെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സീ​റോമ​ല​ബാ​ർ ക​ൺ​വ​ൻ​ഷ​ന് ഷി​ക്കാ​ഗോ​യി​ൽ തു​ട​ക്കം.

ജൂ​ലൈ ഒമ്പതിന് ​വൈ​കു​ന്നേ​രം മ​ക്കോ​ർ​മി​ക് പ്ലേ​സ് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്ന ദി​വ്യ​ബ​ലി​യോ​ടെ​യാ​ണ് ക​ൺ​വ​ൻ​ഷ​ന് തു​ട​ക്ക​മാ​യ​ത്. രൂ​പ​ത​യു​ടെ പ്ര​ഥ​മ അ​ധ്യ​ക്ഷ​നാ​യ മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

തു​ട​ർ​ന്ന് ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സീ​റോമ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്‌​ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷിക്കാ​ഗോ സീ​റോമ​ല​ബാ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​യി ആ​ല​പ്പാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ പു​നഃ​സു​വി​ശേ​ഷ​വ​ത്കര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് ആ​ഴ​ത്തി​ൽ ചി​ന്തി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണെ​ന്ന് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ പ​റ​ഞ്ഞു. അ​മേ​രി​ക്ക​യി​ലെ ല​ത്തീ​ൻ രൂ​പ​ത​ക​ൾ ന​ൽ​കി​യ പി​ന്തു​ണ​യ്ക്ക് അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ 25 വ​ർ​ഷ​ങ്ങ​ളി​ൽ ദൈ​വ​മ​ഹ​ത്വ​ത്തി​നാ​യി രൂ​പ​ത ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. ഷി​ക്കാ​ഗോ ആ​ർ​ച്ച്‌​ബി​ഷ​പ് ക​ർ​ദി​നാ​ൾ ബ്ലെ​യി​സ് ജെ. ​സു​പി​ച്ച് ച​ട​ങ്ങി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

അ​മേ​രി​ക്ക​ൻ സ്വാ​ത​ന്ത്ര്യ​ത്തിന്‍റെ 250-ാം വാ​ർ​ഷി​ക​വും വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ളും ആ​ഘോ​ഷി​ക്കു​ന്ന കാ​ല​യ​ള​വി​ൽ ത​ന്നെ രൂ​പ​ത​യു​ടെ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത് പ്ര​ത്യേ​ക പ്രാ​ധാ​ന്യ​മു​ള്ള​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​ത്തി​ക്കാ​ൻ ഡി​ക്കാ​സ്റ്റ​റി ഫോ​ർ ഇന്‍റർ​റി​ലീ​ജി​യ​സ് ഡ​യ​ലോ​ഗ് പ്രീ​ഫെ​ക്ട് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ട്ട്, ഷി​ക്കാ​ഗോ സീ​റോമ​ല​ബാ​ർ മു​ൻ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത്, തൃ​ശൂ​ർ ആ​ർ​ച്ച്‌​ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്, ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച്‌​ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ, കാ​ന​ഡ​യി​ലെ മി​സി​സാ​ഗ സീ​റോമ​ല​ബാ​ർ ബി​ഷ​പ് മാ​ർ ജോ​സ് ക​ല്ലു​വേ​ലി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

 

Latest News

Corehub Up