Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chicago SyroMalabar Eparchy

America

ഷി​ക്കാ​ഗോ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ര​ജ​ത​ജൂ​ബി​ലി ക​ൺ​വ​ൻ​ഷ​ന് വ്യാ​ഴാ​ഴ്ച തി​രി​തെ​ളി​യും

ഷി​ക്കാ​ഗോ: ഇ​ന്ത്യ​ക്ക് പു​റ​ത്ത് സ്ഥാ​പി​ത​മാ​യ ആ​ദ്യ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യാ​യ ഷി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് രൂ​പ​ത​യു​ടെ ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ന്ന സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​പ​നം കു​റി​ച്ചു​കൊ​ണ്ട്, നാ​ല് ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന മ​ഹാ​ക​ൺ​വ​ൻ​ഷ​നു വ്യാ​ഴാ​ഴ്ച (ജൂ​ലൈ ഒ​മ്പ​ത്) തി​രി​തെ​ളി​യും.

അ​മേ​രി​ക്ക​യി​ലെ​ത്ത​ന്നെ പ്ര​സി​ദ്ധ​മാ​യ ഷി​ക്കാ​ഗോ മ​ക്കോ​ർ​മി​ക് പ്ലേ​സ് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ജൂ​ലൈ ഒ​മ്പ​ത് മു​ത​ൽ 12 വ​രെ ന​ട​ക്കു​ന്ന സ​മ്മേ​ന​ത്തി​ൽ ഷി​ക്കാ​ഗോ രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​മാ​യി മൂ​വാ​യി​ര​ത്തി​അ​ഞ്ഞൂ​റോ​ളും പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും.

കൂ​ടാ​തെ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ ആ​ത്മീ​യ നേ​താ​ക്ക​ളും ക​ൺ​വ​ൻ​ഷ​നി​ൽ എ​ത്തി​ച്ചേ​രു​മെ​ന്ന് ക​ൺ​വ​ൻ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഇ​തോ​ടൊ​പ്പം രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക​ജൂ​ബി​ലി​യും ആ​ഘോ​ഷി​ക്കു​ന്നു.

2001 മാ​ർ​ച്ച് 13നു, ​സ്വ​ർ​ഗീ​യ​നാ​യ ജോ​ൺ പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ​യാ​ൽ സ്ഥാ​പി​ത​മാ​യ ഷി​ക്കാ​ഗോ രൂ​പ​ത 25 വ​ർ​ഷം​കൊ​ണ്ട് അ​ഭൂ​ത​പൂ​ർ​വ​മാ​യ വ​ള​ർ​ച്ച​യാ​ണ് കൈ​വ​രി​ച്ച​ത്. രൂ​പ​ത​യു​ടെ കീ​ഴി​ൽ ഇ​പ്പോ​ൾ 14 ഫൊ​റോ​ന​ക​ളി​ലാ​യി, 54 ഇ​ട​വ​ക​ക​ളും 33 മി​ഷ​ൻ സെ​ന്‍റ​റു​ക​ളും എ​ഴു​പ​തി​നാ​യി​ര​ത്തോ​ളും വി​ശ്വാ​സി​ക​ളും എ​ഴു​പ​തി​ൽ​പ​രം വൈ​ദി​ക​രു​മു​ണ്ട്.

അ​തു​പോ​ലെ 12000ൽ ​ഏ​റെ കു​ട്ടി​ക​ൾ ഈ ​രൂ​പ​ത​യ്ക്കു കീ​ഴി​ൽ വി​ശ്വാ​സ പ​രി​ശീ​ല​ന​വും ന​ട​ത്തി​വ​രു​ന്നു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 3.30ന് ​മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ർ​ബാ​ന​യോ​ടെ ക​ൺ​വ​ൻ​ഷ​ൻ ആ​രം​ഭി​ക്കും.

 

Latest News

Corehub Up