മുട്ടുചിറ: സംസ്ഥാന സര്‍ക്കാരിന്റെ കൃഷി-വിദ്യാഭ്യാസ വകുപ്പുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന കതിര് പദ്ധതിയുടെ ഭാഗമായി മുട്ടുചിറ സെന്റ് ആഗ്നസ് ഹൈസ്കൂളില്‍ കൃഷിയുടെ വിളവെടുപ്പുത്സവം നടന്നു. അധ്യാപകരുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ നട്ടു പരിപാലിച്ച കൃഷിയുടെ വിളവെടുപ്പാണ് നടന്നത്.
യോഗത്തില്‍ സ്കൂള്‍ മാനേജര്‍ ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സില്‍ജ മാത്യൂസ്, ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജോസ്ലിന് ഡിഎസ്ടി എന്നിവര്‍ പങ്കെടുത്തു.
കുട്ടികളില്‍ കാര്‍ഷികാവബോധം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച കതിര് പദ്ധതിയുടെ ഭാഗമായി പയര്‍, വെണ്ട, തക്കാളി, ചീനി, വഴുതന എന്നിവയാണ് സ്കൂളില്‍ കൃഷി ചെയ്തിരിക്കുന്നത്. പയർ, വെണ്ടയ്ക്ക, മുളക് എന്നിവയുടെ വിളവെടുപ്പാണ് നടന്നത്. അധ്യാപകർ, പിടിഎ അംഗങ്ങള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരും പങ്കെടുത്തു.
വിവിധ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ കുട്ടികളെയും അധ്യാപകരെയും യോഗത്തില്‍ അഭിനന്ദിച്ചു. വിളവെടുത്ത കാര്‍ഷിക വിഭവങ്ങളുടെ ആദ്യവില്പനയും ഇതോടുനുബന്ധിച്ചു നടന്നു.