Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ChildMurder

America

മൂ​ന്ന് പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ളെ കൊ​ല​പ്പെ​ടു​ത്തി ത​ല​യ​റു​ത്ത കേ​സ്; പിതാവിന്‍റെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി

ടെ​ക്സ​സ്: 2003-ൽ ​സ്വ​ന്തം മൂ​ന്ന് പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ളെ കൊ​ല​പ്പെ​ടു​ത്തി ത​ല​യ​റു​ത്ത കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട ജോ​ൺ അ​ല​ൻ റൂ​ബി​യോ​യു​ടെ (46) വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി. ടെ​ക്സ​സി​ലെ ഹ​ണ്ട്സ്വി​ൽ ജ​യി​ലി​ൽ മാ​ര​ക​മാ​യ വി​ഷ​മ​രു​ന്ന് കു​ത്തി​വ​ച്ചാ​ണ് ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത്.

2003 മാ​ർ​ച്ച് 11നാ​യി​രു​ന്നു സം​ഭ​വം. മൂ​ന്ന് വ​യ​സു​കാ​രി​യാ​യ ജു​ലി​സ, 14 മാ​സം പ്രാ​യ​മു​ള്ള ജോ​ൺ എ​സ്തേ​ബ​ൻ, ര​ണ്ട് മാ​സം പ്രാ​യ​മു​ള്ള മേ​രി ജെ​യ്ൻ എ​ന്നി​വ​രെ​യാ​ണ് റൂ​ബി​യോ കൊ​ല​പ്പെ​ടു​ത്തി​യ​ത്. കു​ട്ടി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ത​ല​യ​റു​ക്കു​ക​യും ചെ​യ്തു.

സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ളും കു​ട്ടി​ക​ൾ​ക്ക് മേ​ൽ ഭൂ​ത​ബാ​ധ​യു​ണ്ടെ​ന്ന വി​ശ്വാ​സ​വു​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പ്ര​തി​ക​ൾ പ​റ​ഞ്ഞി​രു​ന്നു.

വ​ധ​ശി​ക്ഷ​യ്ക്ക് മു​മ്പു​ള്ള അ​വ​സാ​ന സ​ന്ദേ​ശ​ത്തി​ൽ, താ​ൻ ഇ​പ്പോ​ൾ പ​ഴ​യ വ്യ​ക്തി​യ​ല്ലെ​ന്നും സ്വ​ർ​ഗ​ത്തി​ൽ ത​ന്‍റെ കു​ഞ്ഞു​ങ്ങ​ളെ വീ​ണ്ടും കാ​ണാ​നാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും റൂ​ബി​യോ പ​റ​ഞ്ഞു. കു​ടും​ബാം​ഗ​ങ്ങ​ൾ ത​ന്നോ​ട് ക്ഷ​മി​ക്കു​മെ​ന്നും റൂ​ബി​യോ കൂട്ടിച്ചേർത്തു.

കേ​സി​ൽ കൂ​ട്ടു​പ്ര​തി​യാ​യി​രു​ന്ന റൂ​ബി​യോ​യു​ടെ പ​ങ്കാ​ളി ആ​ഞ്ച​ല ക​മാ​ച്ചോ​യ്ക്ക് നേ​ര​ത്തേ ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ ല​ഭി​ച്ചി​രു​ന്നു. കു​ട്ടി​ക​ളു​ടെ ഓ​ർമ​യ്ക്കാ​യി സം​ഭ​വം ന​ട​ന്ന സ്ഥ​ലം പി​ന്നീ​ട് "ട്രെ​സ് ആ​ഞ്ച​ലെ​സ് പാ​ർ​ക്ക്' എ​ന്ന പേ​രി​ൽ ക​മ്യൂണി​റ്റി ഗാ​ർ​ഡ​നാ​ക്കി മാ​റ്റി​യി​രു​ന്നു.

റൂ​ബി​യോ​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​യ രാ​ത്രി​യി​ൽ കു​ട്ടി​ക​ളു​ടെ സ്മ​ര​ണ​യ്ക്കാ​യി ഇ​വി​ടെ മെ​ഴു​കു​തി​രി​ക​ൾ തെ​ളി​യി​ച്ച് പ്രാ​ർ​ഥ​ന​യും സം​ഘ​ടി​പ്പി​ച്ചു.

Latest News

Corehub Up