കൊല്ലം: ശിശുദിനത്തെ കളറാക്കി കൈറ്റ് ക്ലബിന്റെ നേതൃത്വത്തിൽ പട്ടം പറത്തൽ സംഘടിപ്പിച്ചു. പരിപാടിയിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു. ആശ്രാമം മൈതാനിയിൽ സംഘടിപ്പിച്ച പട്ടം പറത്തൽ പരിപാടി ശ്രദ്ധേയമായി.
ക്ലബ് പ്രസിഡന്റ് വടക്കേവിള ശശിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി അസിസ്റ്റന്റ് പൊലിസ് കമ്മിഷണർ എസ്. ഷാജി കുട്ടികൾക്ക് പട്ടങ്ങൾ കൈമാറി ഉദ്ഘാടനം ചെയ്തു.
ക്ലബ് രക്ഷാധികാരി ആർ. പ്രകാശൻ പിള്ള മുഖ്യപ്രഭാഷണം നടത്തി. കോ - ഒാർഡിനേറ്റർ കെ. രഘുനാഥ് പട്ടം പറത്തലിന്റെ ഗുണഫലങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തി.
ജനറൽ സെക്രട്ടറി പ്രബോദ് എസ്. കണ്ടച്ചിറ, ഒ.ബി. രാജേഷ്, വർക്കിംഗ് സെക്രട്ടറി ഷിബു റാവുത്തർ, ആർ. ശിവപ്രസാദ്, എസ്. മുഹമ്മദ് സുഹൈൽ, ബാബു ജയരാജ്, കുരീപ്പുഴ യഹിയ, വടക്കേവിള ശിവരാജൻ, അനിൽ പഠിക്കൽ, ഇരവിപുരം ഷാജഹാൻ, , ശ്രീകാന്ത്, ഗോപൻ കുറ്റിച്ചിറ, പ്രവീൺ കൂടുംതറ, ബിന്ദു ഗോമസ്, ബിന്ദു പരവൂർ, റജീന ഷിബു തുടങ്ങിയവർ പട്ടം പറത്തലിനു നേതൃത്വം നൽകി.