Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Childrens Day Week Celebrations

Malappuram

ശി​ശു​ദി​ന വാ​രാ​ഘോ​ഷ​ത്തി​ന് സ​മാ​പ​നം; ആ​വേ​ശ​മാ​യി മി​നി മാ​ര​ത്തൺ

മ​ല​പ്പു​റം: ശി​ശു​ദി​ന വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​നും വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പി​ന് കീ​ഴി​ലു​ള്ള ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ വി​ഭാ​ഗ​വും സം​യു​ക്ത​മാ​യി പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി മി​നി മാ​ര​ത്തൺ സം​ഘ​ടി​പ്പി​ച്ചു.

മ​ല​പ്പു​റം ഗ​വ​ണ്‍​മെ​​ന്‍റ് കോ​ള​ജ് മു​ത​ൽ കു​ന്നു​മ്മ​ൽ വ​രെ​യാ​യി​രു​ന്നു കൂ​ട്ട​യോ​ട്ടം. കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ​വും ക്ഷേ​മ​വും സ​മൂ​ഹ​ത്തി​​ന്‍റെ കൂ​ട്ടാ​യ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന സ​ന്ദേ​ശം പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്ത മി​നി മാ​ര​ത്തണി​​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ്ത്രം മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​ർ പ്ര​കാ​ശ​നം ചെ​യ്തു. ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​യും പ്ര​ത്യേ​ക ജു​വ​നൈ​ൽ പൊ​ലി​സ് വി​ഭാ​ഗം നോ​ഡ​ൽ ഓ​ഫി​സ​റു​മാ​യ മു​ഹ​മ്മ​ദ് ഹ​നീ​ഫ മാ​ര​ത്തൺ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.
‌

ശി​ശു​ദി​ന വാ​രാ​ഘോ​ഷ​ത്തി​​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ അം​ഗം അ​ഡ്വ. പി. ​ഷാ​ജേ​ഷ് ഭാ​സ്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ല​സൗ​ഹൃ​ദ സ​മൂ​ഹം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​നാ​യി വി​വി​ധ വ​കു​പ്പു​ക​ളും പൊ​തു​സ​മൂ​ഹ​വും കൈ​കോ​ർ​ത്ത് പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തി​​ന്‍റെ ആ​വ​ശ്യ​ക​ത അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. വാ​രാ​ഘോ​ഷ​ത്തി​​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും കാ​യി​ക മ​ത്സ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടെ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ജി​ല്ലാ വ​നി​താ ശി​ശു​വി​ക​സ​ന ഓ​ഫി​സ​ർ എ​സ്.​എ​ൽ. ശ്യാം ​ശ​ങ്ക​ർ, ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ ഓ​ഫി​സ​ർ ടി.​എ​ൻ. ധ​ന്യ, മ​ങ്ക​ട ശി​ശു​വി​ക​സ​ന പ​ദ്ധ​തി ഓ​ഫി​സ​ർ ഷൈ​നി, നി​യ​മ-​പ്രൊ​ബേ​ഷ​ൻ ഓ​ഫി​സ​ർ പി. ​ഫ​വാ​സ്, സം​ര​ക്ഷ​ണ ഓ​ഫി​സ​ർ​മാ​രാ​യ എ.​കെ. മു​ഹ​മ്മ​ദ് സാ​ലി​ഹ്, ഫ​സ​ൽ പു​ള്ളാ​ട്ട് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up