Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chillupalam

Idukki

വാ​ഗ​മ​ൺ ചി​ല്ലു​പാ​ലം: യൂ​ണി​യ​നു​ക​ൾ സ​മ​ര​ത്തി​ലേ​ക്ക്

ഉ​പ്പു​ത​റ: വാ​ഗ​മ​ണ്ണി​ലെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി ചി​ല്ലു​പാ​ലം നാ​ലു മാ​സ​ത്തി​ലേ​റെ​യാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ന്നു. അ​വ​ധി​ക്കാ​ല​ത്തെ തി​ര​ക്ക് പ​രി​ഗ​ണി​ക്കാ​തെ നീ​ളു​ന്ന ഈ ​അ​നി​ശ്ചി​ത​ത്വം സ​ഞ്ചാ​രി​ക​ളെ​യും വ്യാ​പാ​രി​ക​ളെ​യും ഒ​രു​പോ​ലെ​ ദു​രി​ത​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ചി​ല്ലു​പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചി​ട്ടി​ല്ലെ​ന്ന് എ​ൻ​ഐ​ടി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് സു​ര​ക്ഷ മു​ൻ​നി​ർ​ത്തി പാ​ലം പു​തു​ക്കി​പ്പ​ണി​യാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ ആ​ദ്യ ക​രാ​റു​കാ​ര​ൻ നി​ർ​മാ​ണച്ചു​മ​ത​ല മ​റ്റൊ​രാ​ൾ​ക്ക് കൈ​മാ​റു​ക​യും തു​ട​ർ​ന്ന് അ​വ​രു​ടെയി​ട​യി​ൽ ഉ​ണ്ടാ​യ ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ങ്ങ​ൾ പ്ര​വൃ​ത്തി​ക​ൾ വൈ​കാ​ൻ കാ​ര​ണ​മാ​യെ​ന്നും ക​രാ​റു​കാ​ര​ന്‍റെ സ്ഥാ​പി​ത താ​ത്പ​ര്യ​ങ്ങ​ളാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നും യൂ​ണി​യ​നു​ക​ൾ ആ​രോ​പി​ക്കു​ന്നു.​

ചി​ല്ലു​പാ​ലം തു​റ​ക്കാ​ത്ത​തി​നാ​ൽ സ​ഞ്ചാ​രി​ക​ൾ കൂ​ട്ട​ത്തോ​ടെ ബു​ക്കിം​ഗു​ക​ൾ റ​ദ്ദാ​ക്കു​ക​യാ​ണ്. ചി​ല്ലു​പാ​ലം തു​റ​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യെ ത​ക​ർ​ക്കു​ന്ന ന​ട​പ​ടി​ക്കെ​തി​രേ ശ​ക്ത​മാ​യ സ​മ​ര​വു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് വി​വി​ധ യൂ​ണി​യ​നു​ക​ൾ അ​റി​യി​ച്ചു.​

Latest News

Corehub Up