Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chinnakanal Cattle Attack

Idukki

ചി​ന്ന​ക്ക​നാ​ലി​ലെ കാ​ട്ടാ​ന ആ​ക്ര​മ​ണം: കാ​ര​ണം ക​ണ്ടെ​ത്ത​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍

ഇ​ടു​ക്കി: ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍​ഷ​ത്തി​നി​ടെ ചി​ന്ന​ക്ക​നാ​ലി​ല്‍ ഉ​ണ്ടാ​യ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ന്‍റെ കാ​ര​ണ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജ​സ്റ്റീ​സ് അ​ല​ക്‌​സാ​ണ്ട​ര്‍ തോ​മ​സ് മൂ​ന്നാ​ര്‍ ഡി​എ​ഫ്ഒ​യ്ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. കാ​ട്ടാ​ന​ക​ള്‍​ക്കു സു​ഗ​മ​മാ​യി ക​ട​ന്നു​പോ​കാ​നു​ള്ള ആ​ന​ത്താ​ര​ക​ള്‍ ഇ​ല്ലാ​ത്ത​താ​ണോ ആ​ക്ര​മ​ണ​ങ്ങ​ള്‍ വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണ​മെ​ന്ന് ക​ണ്ടെ​ത്ത​ണം. ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ള്‍ ത​ട​യാ​ന്‍ സ്വീ​ക​രി​ച്ച മാ​ര്‍​ഗ​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്ക​ണം.

കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട മാ​രി​യു​ടെ അ​ന​ന്ത​രാ​വ​കാ​ശി​ക​ളു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ടി​ലു​ണ്ടാ​ക​ണം. കു​ടും​ബ​ത്തി​ന് നി​യ​മ​പ്ര​കാ​രം ന​ല്‍​കി​യ ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന റി​പ്പോ​ര്‍​ട്ട് മൂ​ന്ന് ആ​ഴ്ച​യ്ക്ക​കം ക​മ്മീ​ഷ​നി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ര്‍​ദേ​ശി​ച്ചു.

മ​ക്ക​ളെ സ്‌​കൂ​ള്‍​ബ​സി​ല്‍ ക​യ​റ്റി​വി​ടാ​ന്‍ പോ​യ​പ്പോ​ഴാ​ണ് യു​വ​തി​യെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്ന​ത്. ഒ​രു വ​ര്‍​ഷം മു​മ്പ് യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വ് രോ​ഗ​ബാ​ധി​ത​നാ​യി മ​രി​ച്ചു. ഇ​തോ​ടെ പ​തി​ന​ഞ്ചും പ​തി​നൊ​ന്നും വ​യ​സു​ള്ള ര​ണ്ടു കു​ട്ടി​ക​ള്‍ അ​നാ​ഥ​രാ​യി.

അ​ച്ഛ​നും അ​മ്മ​യും മ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ക്ക​ള്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം എ​ങ്ങ​നെ​യാ​ണ് ന​ല്‍​കു​ന്ന​ത് എ​ന്ന​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ടി​ല്‍ ഉ​ണ്ടാ​വ​ണം. കു​ട്ടി​ക​ളെ പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പി​ന്‍റെ​യോ മ​റ്റേ​തെ​ങ്കി​ലും എ​യ്ഡ​ഡ് ബോ​ര്‍​ഡിം​ഗ് സ്‌​കൂ​ളി​ലോ ചേ​ര്‍​ത്തോ എ​ന്ന് ജി​ല്ലാ​ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ല​യി​രു​ത്ത​ണം.

ഡി​എ​ഫ്ഒ, ജി​ല്ലാ പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന ഓ​ഫീ​സ​ര്‍, ജി​ല്ലാ സാ​മൂ​ഹി​ക നീ​തി ഓ​ഫീ​സ​ര്‍ എ​ന്നി​വ​രു​ടെ സേ​വ​നം ഇ​ക്കാ​ര്യ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് തേ​ടാം. കു​ട്ടി​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ക്കു​ന്ന ന​ഷ്ട​പ​രി​ഹാ​രം ആ​രും ദു​രു​പ​യോ​ഗം ചെ​യ്യാ​തി​രി​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ ശ്ര​ദ്ധി​ക്ക​ണം. ഇ​ക്കാ​ര്യ​ത്തി​ല്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ ജി​ല്ലാ ക​ള​ക്ട​ര്‍ മൂ​ന്നാ​ഴ്ച​ക്ക​കം ക​മ്മീ​ഷ​നെ അ​റി​യി​ക്ക​ണം.

ജി​ല്ലാ ക​ള​ക്ട​റു​ടെ പ്ര​തി​നി​ധി, റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ എ​ന്നി​വ​ര്‍ ജൂ​ലൈ 15ന് ​ജ​സ്റ്റീ​സ് അ​ല​ക്‌​സാ​ണ്ട​ര്‍ തോ​മ​സ് തൊ​ടു​പു​ഴ റ​സ്റ്റ് ഹൗ​സി​ല്‍ ന​ട​ത്തു​ന്ന സി​റ്റിം​ഗി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​യി വ​സ്തു​ത​ക​ള്‍ ക​മ്മീ​ഷ​നെ ധ​രി​പ്പി​ക്ക​ണം. പ​ത്ര​വാ​ര്‍​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ്വ​മേ​ധ​യാ ക​മ്മീ​ഷ​ന്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി.

Latest News

Corehub Up