Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ChiragPaswan

ഖാ​ർ​ഗെ പ്ര​സം​ഗി​ച്ച വേ​ദി ശു​ദ്ധീ​ക​രി​ച്ച സം​ഭ​വം; ബി​ജെ​പി​യെ ത​ള്ളി ചി​രാ​ഗ് പാ​സ്വാ​ൻ

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ പ്ര​സം​ഗി​ച്ച ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഹ​ൽ​ദ്വാ​നി രാം​ലീ​ല മൈ​താ​ന​ത്ത് ശു​ദ്ധീ​ക​ര​ണം ന​ട​ത്തി​യ​തി​നെ വി​മ​ർ​ശി​ച്ച് കേ​ന്ദ്ര​മ​ന്ത്രി ചി​രാ​ഗ് പാ​സ്വാ​ൻ. സാ​മൂ​ഹി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ ഇ​പ്പോ​ഴും മാ​റാ​ത്ത​ത് സ​ർ​ക്കാ​രി​ന് ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഖാ​ർ​ഗെ പ്ര​സം​ഗി​ച്ച വേ​ദി ശു​ദ്ധീ​ക​രി​ച്ച സം​ഭ​വ​ത്തെ ബി​ജെ​പി-​ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ൾ ന്യാ​യീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ചി​രാ​ഗ് പാ​സ്വാ​ന്‍റെ പ്ര​തി​ക​ര​ണം. ക്ഷേ​ത്രം ഉ​ൾ​പ്പെ​ടു​ന്ന മൈ​താ​ന​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മ​ത​പ​ര​മാ​യ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ വി​ളി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ശു​ദ്ധീ​ക​ര​ണ ച​ട​ങ്ങ് ന​ട​ത്തി​യ​തെ​ന്നാ​ണ് ബി​ജെ​പി നേ​താ​ക്ക​ളു​ടെ വി​ശ​ദീ​ക​ര​ണം.

അ​തേ​സ​മ​യം സം​ഭ​വ​ത്തി​ൽ ബി​ജെ​പി​ക്കോ സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ യാ​തൊ​രു പ​ങ്കു​മി​ല്ലെ​ന്ന് കേ​ന്ദ്ര​സ​ഹ​മ​ന്ത്രി അ​ജ​യ് താം​ത വ്യ​ക്ത​മാ​ക്കി. രാം​ലീ​ല മൈ​താ​നം ഒ​രു ഹി​ന്ദു സം​ഘ​ട​ന​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​താ​ണ്. ഖാ​ർ​ഗെ​യു​ടെ റാ​ലി​ക്കി​ടെ ചി​ല​ർ അ​നാ​വ​ശ്യ മ​ത​പ​ര​മാ​യ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​യെ​ന്നും ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് സം​ഘ​ട​ന ശു​ദ്ധീ​ക​ര​ണ​വും ശു​ചീ​ക​ര​ണ​വും ന​ട​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

റാ​ലി​ക്ക് ശേ​ഷം മൈ​താ​ന​ത്ത് മാ​ലി​ന്യ​ങ്ങ​ൾ അ​ടി​ഞ്ഞു​കൂ​ടി​യി​രു​ന്നു. പ​തി​വാ​യി പൂ​ജ​ക​ളും യാ​ഗ​ങ്ങ​ളും ന​ട​ക്കു​ന്ന സ്ഥ​ല​മാ​യ​തി​നാ​ൽ ശു​ചീ​ക​ര​ണ​ത്തി​ന്‍റെ​യും ശു​ദ്ധീ​ക​ര​ണ​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യി ച​ട​ങ്ങ് ന​ട​ത്താ​ൻ പ്രാ​ദേ​ശി​ക സം​ഘ​ട​ന തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശ്രീ​രാം സേ​ന ധാ​ർ​മി​ക് സേ​വാ ട്ര​സ്റ്റാ​ണ് ച​ട​ങ്ങി​ന് പി​ന്നി​ലെ​ന്നും ബി​ജെ​പി ഇ​ത്ത​രം ന​ട​പ​ടി​ക​ളെ പി​ന്തു​ണ​യ്ക്കു​ന്നി​ല്ലെ​ന്നും അ​ജ​യ് താം​ത കൂ​ട്ടി​ച്ചേ​ർ​ത്തു.

രാം​ലീ​ല മൈ​താ​ന​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യ പ​രി​പാ​ടി​ക​ൾ​ക്കും സ​മ്മേ​ള​ന​ങ്ങ​ൾ​ക്കും ശേ​ഷം പൂ​ജ​ക​ളും ശു​ദ്ധീ​ക​ര​ണ ച​ട​ങ്ങു​ക​ളും ന​ട​ക്കു​ന്ന​ത് പ​തി​വാ​ണെ​ന്നും താം​ത ന്യാ​യീ​ക​രി​ച്ചു. സം​ഭ​വ​ത്തെ ന്യായീകരിച്ച് ബി​ജെ​പി നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തു​മ്പോ​ഴാ​ണ് എ​ൻ​ഡി​എ​യി​ലെ പ്ര​ധാ​ന ഘ​ട​ക​ക​ക്ഷി​യാ​യ ലോ​ക് ജ​ന​ശ​ക്തി പാ​ർ​ട്ടി നേ​താ​വ് ചി​രാ​ഗ് പാ​സ്വാ​ന്‍റെ പ്ര​തി​ക​ര​ണം.

Latest News

Corehub Up