Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chitrakoot

Viral

മ​ദ്യ​പി​ച്ച് കാ​ന്‍റീ​നി​ൽ ബോ​ധ​മി​ല്ലാ​തെ കി​ട​ന്ന് യു​പി പൊ​ലി​സു​കാ​ര​ൻ; വൈ​റ​ൽ വീ​ഡി​യോ​യ്ക്ക് പി​ന്നാ​ലെ സ​സ്പെ​ൻ​ഷ​ൻ

ക​ർ​ശ​ന ന​ട​പ​ടി​ക​ളി​ലൂ​ടെ വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​നേ​ടാ​റു​ള്ള ഉ​ത്ത​ർ​പ്ര​ദേ​ശ് പൊ​ലി​സ് ഇ​ത്ത​വ​ണ നാ​ണം​കെ​ട്ട ഒ​രു സം​ഭ​വ​ത്തി​ന്‍റെ പേ​രി​ലാ​ണ് ജ​ന​ശ്ര​ദ്ധ നേ​ടു​ന്ന​ത്.

ചി​ത്ര​കൂ​ടി​ൽ പ്ര​യാ​ഗ്‌​രാ​ജ് ദേ​ശീ​യ​പാ​ത​യോ​ര​ത്തെ ഒ​രു കാ​ന്‍റീ​നി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​ദ്യ​ല​ഹ​രി​യി​ൽ ക​സേ​ര​യി​ൽ ത​ല​കീ​ഴാ​യി കി​ട​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​താ​ണ് വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ച​ത്.

നി​ല​ത്തു ത​ല​യും മു​ക​ളി​ലേ​ക്ക് കാ​ലു​ക​ളു​മെ​ന്ന നി​ല​യി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ന്ന ഇ​യാ​ളെ ക​ണ്ട് സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ 'ഡ​യ​ൽ 112' വ​ഴി പൊ​ലി​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പ​ട്രോ​ളിം​ഗ് സം​ഘം ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും പ്രാ​ദേ​ശി​ക ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്കു​ക​യും ചെ​യ്തു.

സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ കാ​ട്ടു​തീ പോ​ലെ പ​ട​ർ​ന്ന​തോ​ടെ പൊ​ലി​സ് സേ​ന​യ്ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​യി. ഉ​ത്ത​ർ​പ്ര​ദേ​ശ് പൊ​ലി​സി​ന്‍റെ അ​ച്ച​ട​ക്ക​ത്തെ​യും ഉ​ത്ത​ര​വാ​ദി​ത്ത​ത്തെ​യും ചോ​ദ്യം ചെ​യ്ത് ജ​ന​ങ്ങ​ൾ രം​ഗ​ത്തെ​ത്തി​യ​തോ​ടെ ഉ​ന്ന​ത അ​ധി​കൃ​ത​ർ വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ടു.

ചി​ത്ര​കൂ​ട് പൊ​ലി​സ് ലൈ​നി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്ന ദീ​പ​ക് പ്ര​കാ​ശ് വ​ർ​മ്മ എ​ന്ന ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ളാ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​തെ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചു. തു​ട​ർ​ന്ന് ചി​ത്ര​കൂ​ട് എ​സ്പി അ​രു​ൺ കു​മാ​ർ സിം​ഗ് ആ​രോ​പ​ണ​വി​ധേ​യ​നാ​യ ഉ​ദ്യോ​ഗ​സ്ഥ​നെ സ​ർ​വീ​സി​ൽ നി​ന്ന് ഉ​ട​ന​ടി സ​സ്പെ​ൻ​ഡ് ചെ​യ്തു.

ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ന്‍റെ പ്ര​തി​ച്ഛാ​യ​യ്ക്ക് ക​രി​നി​ഴ​ൽ വീ​ഴ്ത്തി​യ ഈ ​സം​ഭ​വ​ത്തി​ൽ ക​ർ​വി സ​ർ​ക്കി​ൾ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ശ​ദ​മാ​യ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​നും ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

മു​ൻ​പും സ​മാ​ന​മാ​യ രീ​തി​യി​ൽ ക​ടു​ത്ത മ​ദ്യ​ല​ഹ​രി​യി​ൽ ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലാ​തെ പെ​രു​മാ​റി​യ ച​രി​ത്രം ഈ ​ഉ​ദ്യോ​ഗ​സ്ഥ​നു​ണ്ടെ​ന്ന് പൊ​ലീ​സ് വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.

സേ​ന​യു​ടെ അ​ന്ത​സ്സി​ന് ചേ​രാ​ത്ത ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്ന ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പാ​ണ് സ​സ്പെ​ൻ​ഷ​നി​ലൂ​ടെ അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന​ത്. നി​ല​വി​ൽ പ്ര​യാ​ഗ്‌​രാ​ജ് പാ​ത​യോ​ര​ത്തെ ഈ ​വി​ചി​ത്ര സം​ഭ​വം പ്ര​ദേ​ശ​ത്തു​ട​നീ​ളം വ​ലി​യ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up